Skip to content
BibleKenya

സദൃ.

Proverbs

Introduction from this edition

സദൃശവാക്യങ്ങൾ

ഗ്രന്ഥകര്‍ത്താവ്

ശലോമോൻ രാജാവാണ് മുഖ്യ എഴുത്തുകാരൻ (സദൃ 1:1, 10:1, 25:1). രചനയിൽ പങ്കുവഹിച്ച മറ്റു വ്യക്തികൾ ഒരു ജ്ഞാനി, ആഗൂര്, ലെമുവേല്‍ രാജാവ് എന്നിവരാണ്. മറ്റു പുസ്തകങ്ങളിൽ ഉള്ളതുപോലെ സദൃശ്യവാക്യങ്ങൾ ദൈവത്തിന്‍റെ രക്ഷാകരമായ പദ്ധതിയെ ആണ് പ്രതിഫലിപ്പിക്കുന്നത്. ഒരുപക്ഷേ വളരെ സൂക്ഷ്മമായി തന്നെ ഈ പുസ്തകം യിസ്രായേലിനു ദൈവ വഴികളെ പിന്തുടരുവാൻ പ്രചോദനം നൽകുന്നു. തന്‍റെ ജീവിതകാലത്തിലുടനീളം ലഭിച്ച ജ്ഞാന മൊഴികള്‍ രേഖപ്പെടുത്തി വയ്ക്കുവാൻ ദൈവം ശലോമോനെ ഉപയോഗിച്ചു എന്നുവേണം മനസ്സിലാക്കാൻ.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു. 971-686.

ശലോമോൻ തന്‍റെ ഭരണകാലത്ത് എഴുതിയ ഈ ജ്ഞാന വചസ്സൂകൾ എല്ലാകാലത്തും, സംസ്കാരങ്ങളിലും സ്വീകാര്യത ഉള്ളവയാണ്.

സ്വീകര്‍ത്താക്കള്‍

സദൃശ്യവാക്യങ്ങളുടെ ശ്രോതാക്കള്‍ പലരാണ്. മക്കളോട് ഉപദേശിക്കുവാന്‍ മാതാപിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ ഈ പുസ്തകത്തിലുണ്ട്. ജ്ഞാനം നേടുവാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കും അതു പോലെ ദൈവാധിഷ്ഠിതമായ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്ന ഏതു വ്യക്തിക്കും പ്രയോഗത്തിൽ വരുത്താവുന്ന ഉപദേശങ്ങൾ കൂടിയാണിത്.

ഉദ്ദേശ്യം

വലുതും ഗൗരവമേറിയതും അതുപോലെ സൂക്ഷ്മവും ലളിതവും സാധാരണവുമായ ദൈനംദിന വിഷയങ്ങളോട ദൈവത്തിന്‍റെ സമീപനമാണ് ശലോമോൻ ഈ പുസ്തകത്തിലൂടെ ഉയർത്തിക്കാണിക്കുന്നത്. ജീവിതത്തെ സംബന്ധിച്ചു ശലമോന്‍റെ ശ്രദ്ധയിൽ പെടാതെ പോയ ഒരു വിഷയവും ഇല്ല എന്നു കാണാന്‍ കഴിയും. വ്യക്തിത്വം, സ്വഭാവം, സദാചാരം, വ്യാപാരം, ധനം, അച്ചടക്കം, ആഗ്രഹം, ശിശുക്കളെ സംബന്ധിച്ച്, മദ്യപാനം, രാഷ്ട്രീയം, പ്രതികാരം, ആത്മീയത തുടങ്ങി നിരവധി വിഷയങ്ങളാണ് ചൊല്ലുകളുടെ രൂപത്തിൽ രചിക്കപ്പെട്ടിരിക്കുന്നത്.

പ്രമേയം

ജ്ഞാനം

സംക്ഷേപം

1. ജ്ഞാനത്തിന്‍റെ മഹത്വം — 1:1-9:18

2. ശലോമോന്‍റെ സദൃശ്യവാക്യങ്ങൾ — 10:1-22:16

3. ജ്ഞാനിയുടെ വചസ്സുകൾ — 22:17-29:27

4. ആഗൂരിന്‍റെ വചനങ്ങൾ — 30:1-33

5. ലെമുവേലിന്‍റെ വചനങ്ങൾ — 31:1-31

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.