യെശ.
Isaiah
Introduction from this edition
യെശയ്യാവ്
ഗ്രന്ഥകര്‍ത്താവ്
ഗ്രന്ഥകാരന്റെ പേരിൽ നിന്നാണ് പുസ്തകത്തിന്റെ പേര് എടുത്തിട്ടുള്ളത്. അദ്ദേഹം ഒരു പ്രവാചക സ്ത്രീയെ വിവാഹം ചെയ്യുകയും അതിൽ രണ്ടു ആൺമക്കളും പിറന്നു എന്നു പറഞ്ഞിരിക്കുന്നു (യെശ 7:3, 8:3). ഉസ്സിയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലത്താണ് യെശയ്യാവിന്റെ ശുശ്രൂഷ. മനശ്ശെ രാജാവിന്റെ കാലത്ത് അമ്പതിനടുത്ത് പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 740-680.
ഉസ്സിയാ രാജാവിന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിലാണ് ഈ പുസ്തകത്തിന്റെ രചന ആരംഭിച്ചത്. യോഥാം ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലഘട്ടത്തിൽ തുടരുന്നു.
സ്വീകര്‍ത്താക്കള്‍
ദൈവ നിയമങ്ങളെ തിരസ്കരിച്ച യെഹൂദ ജനത്തോട് യെശയ്യാ പ്രവാചകന് ഈ പ്രവചനങ്ങളെ വിളിച്ചു പറഞ്ഞു.
ഉദ്ദേശ്യം
പഴയനിയമത്തിലൂടെ യേശുക്രിസ്തുവിനെക്കുറിച്ച് ഒരു സമഗ്രമായ ഒരു പ്രാവചനിക ചിത്രം നൽകുക. യേശുവിന്റെ വരവിന്റെ പ്രഖ്യാപനവും (യെശ 40:3-5), കന്യകാ ജനനം (യെശ 7:14), സുവിശേഷത്തിന്റെ ഘോഷണം (യെശ 61:1), പീഡാനുഭവമരണം (യെശ 52:13-53:12), പുനരാഗമനം (യെശ 60:2-3) എന്നീ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. യെഹൂദാ രാജ്യത്തിന്റെ പ്രവാചകനായി ആദ്യം വിളിക്കപ്പെട്ടത് യെശയ്യാവ് ആണ്. യെഹൂദ്യ ഒരു ഉണർവിന്റെയും അതുപോലെ മത്സരത്തിന്റെയും അവസ്ഥയിലൂടെ കടന്നു കൊണ്ടിരിക്കുകയായിരുന്നു. യെഹൂദര്‍ മിസ്രയീമ്യരുടെയും അശ്ശുര്യരുടെയും ആക്രമണ ഭീഷണിയില്‍ ആയിരുന്നുവെങ്കിലും കരുണാമയനായ ദൈവം അവരെ അതിന് ഏല്പിച്ചില്ല. പാപ ജീവിതത്തിൽ നിന്നുള്ള മാനസാന്തരവും ഭാവിയില്‍ വരുവാനിരിക്കുന്ന ദൈവീക വിടുതലിന്റെ പ്രത്യാശയും ആണ് ഈ പുസ്തകത്തിന്റെ സന്ദേശം.
പ്രമേയം
രക്ഷ
സംക്ഷേപം
1. യെഹൂദായുടെ വഷളത്വം — 1:1-12:6
2. അന്യദേശങ്ങള്‍ക്ക് എതിരായുള്ള വഷളത്വം — 13:1-23:18
3. വരുവാനിരിക്കുന്ന പീഢനം — 24:1-27:13
4. യിസ്രായേലിന്റെയും യെഹൂദയുടെയും വഷളത്വം — 28:1-35:10
5. ഹിസ്കീയാരാജാവും അസ്സീറിയാക്കാരും — 36:1 - 39:8
6. വാഗ്ദാനങ്ങളുടെയും പ്രത്യാശയുടെയും സന്ദേശങ്ങൾ — 40:1 - 48:22
7. മശിഹായുടെ രക്ഷ — 49:1 - 57:21
8. സമാധാനത്തിനുള്ള ദൈവിക പദ്ധതി — 58:1 - 66:24
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.