Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 37

ദാവീദിന്റെ ഒരു സങ്കീർത്തനം.

ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു;

നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.

അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി

പച്ചച്ചെടിപോലെ വാടിപ്പോകുന്നു.

യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക;

ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക.

യഹോവയിൽ തന്നേ രസിച്ചുകൊൾക;

അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.

നിന്റെ വഴി യഹോവയെ ഭരമേല്പിക്ക;

അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.

അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും

നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.

യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക;

കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.

കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക;

മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.

ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;

യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.

കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല;

നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. 1

എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും;

സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.

ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു;

അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു.

കർത്താവു അവനെ നോക്കി ചിരിക്കും;

അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.

എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗ്ഗികളെ കൊല്ലുവാനും

ദുഷ്ടന്മാർ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.

അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും;

അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.

അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.

ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;

എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.

യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു;

അവരുടെ അവകാശം ശാശ്വതമായിരിക്കും.

ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല;

ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും.

എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;

യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു;

അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.

ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല;

നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.

അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.

അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.

ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ

യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.

അവൻ വീണാലും നിലംപരിചാകയില്ല;

യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.

ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു;

നീതിമാൻ തുണയില്ലാതിരിക്കുന്നതും

അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.

അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു;

അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.

ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക;

എന്നാൽ നീ സദാകാലം സുഖമായി വസിക്കും.

യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;

അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു;

ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.

നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;

നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;

അവന്റെ നാവു ന്യായം സംസാരിക്കുന്നു.

തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു;

അവന്റെ കാലടികൾ വഴുതുകയില്ല.

ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു,

അവനെ കൊല്ലുവാൻ നോക്കുന്നു.

യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല;

ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.

യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക;

എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും;

ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.

ദുഷ്ടൻ പ്രബലനായിരിക്കുന്നതും;

സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.

ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;

ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.

നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക;

സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.

എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും;

ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.

നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു;

കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു.

യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു;

അവർ അവനിൽ ആശ്രയിക്കകൊണ്ടു

അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.

Source notes (1)
  1. Cross-reference മത്തായി 5:5

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.