Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 111

യഹോവയെ സ്തുതിപ്പിൻ.

ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും

പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.

യഹോവയുടെ പ്രവൃത്തികൾ വലിയവയും

അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.

അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു;

അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.

അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു;

യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.

തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു;

അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.

ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ

തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.

അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;

അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.

അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;

അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.

അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു,

തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു;

അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. 1

യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;

അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു;

അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.

Source notes (1)
  1. Cross-reference ഇയ്യോബ് 28:28; സദൃശവാക്യങ്ങൾ 1:7; 9:10

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.