Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 110

ദാവീദിന്റെ ഒരു സങ്കീർത്തനം.

1

യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു:

ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം

നീ എന്റെ വലത്തുഭാഗത്തിരിക്ക.

നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും;

നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.

നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു;

വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു

യുവാക്കളായ മഞ്ഞു നിനക്കു വരുന്നു. 2

നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ

എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.

നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.

അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും;

അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും;

അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.

അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും;

അതുകൊണ്ടു അവൻ തല ഉയർത്തും.

Source notes (2)
  1. Cross-reference മത്തായി 22:44; മർക്കൊസ് 12:36; ലൂക്കൊസ് 20:42,43; അപ്പൊ. പ്രവൃത്തികൾ 2:34,35; 1. കൊരിന്ത്യർ 15:25; എഫെസ്യർ 1:20-22; കൊലൊസ്സ്യർ 3:1; എബ്രായർ 1:13; 8:1; 10:12,13
  2. Cross-reference എബ്രായർ 5:6; 6:20; 7:17,21

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.