Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 112

യഹോവയെ സ്തുതിപ്പിൻ;

യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ

ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.

അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;

നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.

ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും;

അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.

നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു;

അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.

കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും;

വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.

അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല;

നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും.

ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല;

അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും.

അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു;

അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും. 1

അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു;

അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു;

അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.

ദുഷ്ടൻ അതു കണ്ടു വ്യസനിക്കും;

അവൻ പല്ലുകടിച്ചു ഉരുകിപ്പോകും;

ദുഷ്ടന്റെ ആശ നശിച്ചുപോകും.

Source notes (1)
  1. Cross-reference 2. കൊരിന്ത്യർ 9:9

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.