മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ
സങ്കീർത്തനങ്ങൾ 99
യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ;
അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
യഹോവ സീയോനിൽ വലിയവനും
സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു.
അവൻ പരിശുദ്ധൻ എന്നിങ്ങനെ
അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
ന്യായതല്പരനായ രാജാവിന്റെ ബലത്തെ
നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു;
നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;
അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ;
അവൻ പരിശുദ്ധൻ ആകുന്നു.
അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും,
അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും;
ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കു ഉത്തരമരുളി. 2
മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു;
അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.
ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി;
നീ അവർക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു.
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;
അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിപ്പിൻ;
നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.
Source notes (2)
- Cross-reference പുറപ്പാടു 25:22
- Cross-reference പുറപ്പാടു 33:9
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.