Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 98

ഒരു സങ്കീർത്തനം.

യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ;

അവൻഅത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു;

അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും

അവന്നു ജയം നേടിയിരിക്കുന്നു.

യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.

അവൻ യിസ്രായേൽഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഓർത്തിരിക്കുന്നു;

ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.

സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ;

പൊട്ടിഘോഷിച്ചു കീർത്തനം ചെയ്‌വിൻ.

കിന്നരത്തോടെ യഹോവെക്കു കീർത്തനം ചെയ്‌വിൻ;

കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ.

കാഹളങ്ങളോടും തൂര്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ!

സമുദ്രവും അതിന്റെ നിറെവും

ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.

പ്രവാഹങ്ങൾ കൈകൊട്ടട്ടെ;

പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.

അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു;

ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.