Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 29

ദാവീദിന്റെ ഒരു സങ്കീർത്തനം.

1

ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ,

യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.

യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ;

വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.

യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു;

പെരുവെള്ളത്തിൻമീതെ യഹോവ,

മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.

യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു;

യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.

യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു;

യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.

അവൻ അവയെ കാളക്കുട്ടിയെപ്പോലെയും

ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.

യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു;

യഹോവ കാദേശ് മരുവിനെ നടുക്കുന്നു.

യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു;

അതു വനങ്ങളെ തോലുരിക്കുന്നു;

അവന്റെ മന്ദിരത്തിൽ സകലവും മഹത്വം എന്നു ചൊല്ലുന്നു.

യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു;

യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.

യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും;

യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

Source notes (1)
  1. Cross-reference സങ്കീർത്തനങ്ങൾ 96:7-9

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.