Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 142

ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന.

ഞാൻ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു;

ഞാൻ ഉച്ചത്തിൽ യഹോവയോടു യാചിക്കുന്നു.

അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു;

എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.

എന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ

നീ എന്റെ പാതയെ അറിയുന്നു.

ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.

വലത്തോട്ടു നോക്കി കാണേണമേ;

എന്നെ അറിയുന്നവൻ ആരുമില്ലല്ലോ.

ശരണം എനിക്കു പോയ്പോയിരിക്കുന്നു;

എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല.

യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;

നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു

എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു.

എന്റെ നിലവിളിക്കു ചെവി തരേണമേ.

ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;

എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ

അവരുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.

ഞാൻ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യേണ്ടതിന്നു

എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ;

നീ എന്നോടു ഉപകാരം ചെയ്തിരിക്കയാൽ

നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.