Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 130

ആരോഹണഗീതം.

യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;

കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ;

നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.

യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ

കർത്താവേ, ആർ നിലനില്ക്കും?

എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം

നിന്റെ പക്കൽ വിമോചനം ഉണ്ടു.

ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു;

എന്റെ ഉള്ളം കാത്തിരിക്കുന്നു;

അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.

ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ,

ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ

എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.

യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക;

യഹോവെക്കു കൃപയും

അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു. 1

അവൻ യിസ്രായേലിനെ അവന്റെ

അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.

Source notes (1)
  1. Cross-reference മത്തായി 1:21; തീത്തൊസ് 2:14

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.