Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 129

ആരോഹണഗീതം.

യിസ്രായേൽ പറയേണ്ടതെന്തെന്നാൽ:

അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

എങ്കിലും അവർ എന്നെ ജയിച്ചില്ല.

ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു;

ഉഴവു ചാലുകളെ അവർ നീളത്തിൽ കീറി.

യഹോവ നീതിമാനാകുന്നു;

അവൻ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.

സീയോനെ പകെക്കുന്നവരൊക്കെയും

ലജ്ജിച്ചു പിന്തിരിഞ്ഞുപോകട്ടെ.

വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന

പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.

കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ

കറ്റ കെട്ടുന്നവൻ തന്റെ മാർവ്വിടം ആകട്ടെ നിറെക്കയില്ല.

യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;

യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു

എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതുമില്ല.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.