സെഖ.
Zechariah
Introduction from this edition
സെഖര്യാവ്
ഗ്രന്ഥകര്‍ത്താവ്
സെഖ 1:1 ല്‍ ഇദ്ദോയുടെ മകനായ ബെരെഖ്യാവിന്‍റെ മകന്‍ സെഖര്യാവ് ആണ് ഈ പുസ്തകത്തിന്‍റെ എഴുത്തുകാരൻ. പ്രവാസത്തിൽ നിന്നും മടങ്ങിവന്ന പൗരോഹിത്യ കുടുംബങ്ങളിലൊന്നിന്‍റെ തലവനായിരുന്നു യിദ്ദോ (നെഹ്മ്യ. 12:4, 16). യെരൂശലേമിലേക്ക് മടങ്ങിവരുമ്പോൾ പ്രവാചകൻ ഒരു ബാലൻ ആയിരുന്നിരിക്കാം. കുടുംബ പാരമ്പര്യം അനുസരിച്ച് താൻ ഒരു പുരോഹിതനും പ്രവാചകനും കൂടിയായിരുന്നു. അതുകൊണ്ടുതന്നെ യെഹൂദരുടെ ആരാധനാസമ്പ്രദായങ്ങളെ കുറിച്ച് അദ്ദേഹത്തിന് ദൃഡമായ പരിചിതത്വം ഉണ്ട്. എന്നാൽ താൻ ഒരിക്കലും പൂർത്തീകരിക്കപ്പെട്ട ദൈവാലയത്തിൽ പ്രവർത്തിച്ചിരുന്നില്ല.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 520-480.
ബാബേല്‍ പ്രവാസത്തിൽനിന്ന് മടങ്ങി വന്നതിനുശേഷം എഴുതപ്പെട്ടു. 1 - 8 വരെയുള്ള അദ്ധ്യായങ്ങൾ ദൈവാലയത്തിന്‍റെ പണി പൂർത്തീകരിക്കുന്നതിന് മുമ്പുള്ളവയും 9 - 14 വരെയുള്ള അധ്യായങ്ങൾ പണി പൂർത്തീകരിക്കപ്പെട്ടശേഷം ഉള്ളതുമാണ്.
സ്വീകര്‍ത്താക്കള്‍
പ്രവാസത്തിൽ നിന്നും മടങ്ങി വന്നവരും യെരൂശലേമിൽ പാർക്കുന്നവരും ആയ യെഹൂദാജനം.
ഉദ്ദേശ്യം
വരുവാനിരിക്കുന്ന മശിഹയായ ക്രിസ്തുവിന്‍റെ വരവിന്‍റെ പ്രതീക്ഷയിൽ ഉറ്റിരിപ്പാൻ യിസ്രായേലിന്‍റെ ശേഷിപ്പിനു പ്രത്യാശ നൽകുക എന്നതാണ് മുഖ്യ ഉദ്ദേശ്യം. ജനത്തെ പഠിപ്പിക്കുവാനും മുന്നറിയിപ്പ് നൽകുന്നതിനും അവരെ ക്രമപ്പെടുത്താനും ദൈവം തന്‍റെ പ്രവാചകന്മാരെ ഉപയോഗിച്ചിട്ടുണ്ട് എന്ന് പ്രവാചകൻ ഉറപ്പിച്ചു പറയുന്നു. ദൗർഭാഗ്യവശാൽ ജനം അവരെ നിരസിച്ചു, പാപത്താൽ ദൈവ ശിക്ഷ അവരുടെ മേൽ വന്നു പ്രവചനത്തിൽ പോലും വ്യാജം കടന്നു വരാം, എന്ന് ഈ പുസ്തകം തെളിവ് നൽകുന്നു.
പ്രമേയം
ദൈവത്തിന്‍റെ വിടുതൽ
സംക്ഷേപം
1. അനുതാപത്തിനായുള്ള ആഹ്വാനം — 1:1-6
2. സെഖര്യാവിന്‍റെ ദർശനങ്ങൾ — 1:7-6:15
3. ഉപവാസത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ — 7:1-8:23
4. ഭാവിയെക്കുറിച്ചുള്ള ക്ലേശം — 9:1-14:21
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.