Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 76

ജേതാവായ ദൈവം

സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്‍റെ ഒരു സങ്കീർത്തനം; ഒരു ഗീതം.

ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;

അവിടുത്തെ നാമം യിസ്രായേലിൽ വലിയതാകുന്നു.

ദൈവത്തിന്‍റെ കൂടാരം ശാലേമിലും1

അവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.

ദൈവം അവിടെവച്ച് മിന്നുന്ന അമ്പുകളും, യുദ്ധായുധങ്ങളായ

പരിചയും വാളും തകർത്തുകളഞ്ഞു. സേലാ.

ശാശ്വതപർവ്വതങ്ങളെക്കാൾ

അവിടുന്ന് തേജസ്സും മഹിമയും ഉള്ളവനാകുന്നു.

ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു;

പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി.

യാക്കോബിന്‍റെ ദൈവമേ, അങ്ങേയുടെ ശാസനയാൽ

തേരും കുതിരയും ഗാഢനിദ്രയിൽ വീണു.

അങ്ങ് ഭയങ്കരനാകുന്നു;

അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്‍ക്കാൻ കഴിയുന്നവൻ ആര്‍?

സ്വർഗ്ഗത്തിൽനിന്ന് അങ്ങ് വിധി കേൾപ്പിച്ചു;

ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ

ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ

ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. സേലാ.

മനുഷ്യന്‍റെ ക്രോധം അങ്ങയെ സ്തുതിക്കും നിശ്ചയം;

ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും2.

നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ;

കർത്താവിന്‍റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ച കൊണ്ടുവരട്ടെ.

ദൈവം പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും;

ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന് ഭയങ്കരനാകുന്നു.

Source notes (2)
  1. Footnote ശാലേമിലും യെരൂശലേമിലും
  2. Footnote ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും യുദ്ധത്തില്‍ അവശേഷിക്കുന്ന ജനം നിന്‍റെ ഉത്സവം ആഘോഷിക്കും

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.