Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 75

ന്യായാധിപനായ ദൈവം

സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീർത്തനം. ഒരു ഗീതം.

ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു;

ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; അങ്ങേയുടെ നാമം അടുത്തിരിക്കുന്നു;

ഞങ്ങൾ അങ്ങേയുടെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.

സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.

ഭൂമിയും അതിലെ സകലനിവാസികളും ഉരുകിപ്പോകുമ്പോൾ

ഞാൻ അതിന്‍റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.

ഡംഭം കാട്ടരുതെന്ന് ഡംഭികളോടും

കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു.

നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്;

ശാഠ്യത്തോടെ സംസാരിക്കുകയുമരുത്.

കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല,

തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.

ദൈവം ന്യായാധിപതിയാകുന്നു;

ദൈവം ഒരുവനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.

യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ

വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു;

അവിടുന്ന് അതിൽനിന്ന് പകരുന്നു;

ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്‍റെ മട്ട് വലിച്ചുകുടിക്കും.

ഞാനോ എന്നേക്കും പ്രസ്താവിക്കും;

യാക്കോബിന്‍റെ ദൈവത്തിന് സ്തുതിപാടും.

ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും1;

നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

Source notes (1)
  1. Footnote ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും കൊമ്പുകളെല്ലാം ഞാന്‍ മുറിച്ചുകളയും

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.