Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 23

യഹോവ ഇടയനാകുന്നു

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

യഹോവ എന്‍റെ ഇടയനാകുന്നു;

എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.

പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു;

സ്വച്ഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു.

അവിടുന്ന് എന്‍റെ പ്രാണനെ തണുപ്പിക്കുന്നു;

തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.

മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും

ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല;

അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ;

അങ്ങേയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

എന്‍റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു;

എന്‍റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;

എന്‍റെ പാനപാത്രം നിറഞ്ഞ് കവിയുന്നു1.

നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;

ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

Source notes (1)
  1. Footnote എന്‍റെ പാനപാത്രം നിറഞ്ഞ് കവിയുന്നു ലൂക്കോസ് 7:46 നോക്കുക

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.