Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 24

മഹത്വത്തിന്‍റെ രാജാവ്

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

ഭൂമിയും അതിന്‍റെ പൂർണ്ണതയും

ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.

സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു;

നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു.

യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും1?

അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര്‍ നില്ക്കും2?

വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.

വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:

അവൻ യഹോവയോട് അനുഗ്രഹവും

തന്‍റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.

ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ;

യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.

വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;

പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;

മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.

മഹത്വത്തിന്‍റെ രാജാവ് ആര്‍?

ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.

വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;

പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;

മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.

മഹത്വത്തിന്‍റെ രാജാവ് ആര്‍?

സൈന്യങ്ങളുടെ യഹോവ തന്നെ;

അവിടുന്നാണ് മഹത്വത്തിന്‍റെ രാജാവ്. സേലാ.

Source notes (2)
  1. Footnote യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും ഈ മലയുടെ മുകളിലാണ് ആലയം പണിതിരിക്കുന്നത്. സീയോന്‍ പര്‍വതം കയറുന്നതിന്‍റെയും ആലയത്തില്‍ പ്രവേശിക്കുന്നതിന്‍റെയും ഉദ്ദേശ്യം യഹോവയെ ആരാധിക്കുക എന്നതാണ്
  2. Footnote ആര്‍ നില്ക്കും ആര്‍ കയറും

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.