Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 130

കരുണയ്ക്കായുള്ള പ്രാർത്ഥന

ആരോഹണഗീതം.

യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു;

കർത്താവേ, എന്‍റെ ശബ്ദം കേൾക്കേണമേ;

അങ്ങേയുടെ ചെവി എന്‍റെ യാചനകളെ ശ്രദ്ധിക്കേണമേ.

യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ

കർത്താവേ, ആര്‍ നിലനില്ക്കും?

എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം

അങ്ങേയുടെ പക്കൽ പാപക്ഷമ ഉണ്ട്.

ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു;

എന്‍റെ ഉള്ളം കാത്തിരിക്കുന്നു;

ദൈവത്തിന്‍റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.

ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ,

അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ

എന്‍റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.

യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക;

യഹോവയുടെ പക്കൽ കൃപയും

അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്.

ദൈവം യിസ്രായേലിനെ അവന്‍റെ

സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.