Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 129

ശത്രുക്കൾക്കെതിരെയുള്ള പ്രാർത്ഥന

ആരോഹണഗീതം.

യിസ്രായേൽ പറയേണ്ടത്:

“അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

അതെ, അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

എങ്കിലും അവർ എന്നെ ജയിച്ചില്ല.

ഉഴവുകാർ എന്‍റെ മുതുകിന്മേൽ ഉഴുതു;

ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.”

യഹോവ നീതിമാനാകുന്നു;

അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു1.

സീയോനെ വെറുക്കുന്നവരെല്ലാം

ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ.

വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന

പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.

കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്‍റെ കൈയോ

കറ്റ കെട്ടുന്നവൻ തന്‍റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.

“യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;

യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു”

എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.

Source notes (1)
  1. Footnote അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു അവിടുന്ന് ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.