Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 127

ദൈവത്തിന്‍റെ അനുഗ്രഹം

ശലോമോന്‍റെ ഒരു ആരോഹണഗീതം.

യഹോവ വീടു പണിയാതിരുന്നാൽ

പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;

യഹോവ പട്ടണം കാക്കാതിരുന്നാൽ

കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.

നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും

വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും

കഠിനപ്രയത്നം ചെയ്തു ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ;

തന്‍റെ പ്രിയനോ, അവൻ നല്ല ഉറക്കം1 കൊടുക്കുന്നു.

മക്കൾ, യഹോവ നല്കുന്ന അവകാശവും

ഉദരഫലം, അവിടുന്ന് തരുന്ന പ്രതിഫലവും തന്നെ.

വീരന്‍റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ

അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.

അവരെക്കൊണ്ട് തന്‍റെ ആവനാഴിക

നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;

നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ

അങ്ങനെയുള്ളവർ ലജ്ജിച്ചു പോകുകയില്ല.

Source notes (1)
  1. Footnote ഉറക്കം

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.