Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 114

യിസ്രായേൽ മിസ്രയീമിൽനിന്നും പുറപ്പെട്ടപ്പോൾ

യിസ്രായേൽ മിസ്രയീമിൽനിന്നും

യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ

യെഹൂദാ കർത്താവിന്‍റെ വിശുദ്ധമന്ദിരവും

യിസ്രായേൽ കർത്താവിന്‍റെ ആധിപത്യദേശവുമായിത്തീർന്നു.

സമുദ്രം അത് കണ്ടു ഓടിപ്പോയി;

യോർദ്ദാൻ പിൻവാങ്ങി.

പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും

കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.

സമുദ്രമേ, നീ ഓടുന്നതെന്ത്?

യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?

പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും

കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?

ഭൂമിയേ, നീ കർത്താവിന്‍റെ സന്നിധിയിൽ,

യാക്കോബിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ വിറയ്ക്കുക.

അവൻ പാറയെ ജലതടാകവും

തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.