Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 111

യഹോവയുടെ പ്രവൃത്തികൾ

യഹോവയെ സ്തുതിക്കുവിൻ.

ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും

പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും.

യഹോവയുടെ പ്രവൃത്തികൾ വലിയവയും

അവ ഇഷ്ടപ്പെടുന്നവർ എല്ലാവരും പഠിക്കേണ്ടതും ആകുന്നു.

ദൈവത്തിന്‍റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളത്;

അവിടുത്തെ നീതി എന്നേക്കും നിലനില്ക്കുന്നു.

ദൈവം തന്‍റെ അത്ഭുതപ്രവൃത്തികൾ ഓർമ്മിക്കപ്പെടുവാൻ ഉണ്ടാക്കിയിരിക്കുന്നു;

യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ.

തന്‍റെ ഭക്തന്മാർക്ക് അവിടുന്ന് ആഹാരം കൊടുക്കുന്നു;

ദൈവം തന്‍റെ ഉടമ്പടി എന്നേക്കും ഓർമ്മിക്കുന്നു.

ജനതകളുടെ അവകാശം അവിടുന്ന് സ്വജനത്തിന് കൊടുത്തതിനാൽ

തന്‍റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.

ദൈവത്തിന്‍റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;

അവിടുത്തെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ.

അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;

അവ വിശ്വസ്തതയോടും നേരോടുംകൂടി അനുഷ്ഠിക്കപ്പെടുന്നു.

കർത്താവ് തന്‍റെ ജനത്തിന് വീണ്ടെടുപ്പ് അയച്ച്,

തന്‍റെ ഉടമ്പടി എന്നേക്കുമായി കല്പിച്ചിരിക്കുന്നു;

അവിടുത്തെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.

യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു;

അവന്‍റെ കല്പനകൾ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്;

അവിടുത്തെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.