Skip to content
BibleKenya

യെഹെ.

Ezekiel

Introduction from this edition

യെഹെസ്കേൽ

ഗ്രന്ഥകര്‍ത്താവ്

ബുസ്സിയുടെ മകനും പ്രവാചകനും പുരോഹിതനുമായിരുന്നു യെഹസ്കേല്‍. യെരൂശലേമിലെ ഒരു പൗരോഹിത്യ കുടുംബത്തിൽ ജനിച്ച അദ്ദേഹം ബാബേൽ പ്രവാസത്തിൽ യെഹൂദാ ജനത്തോടൊപ്പം ജീവിച്ചു. യെഹസ്കേലിൻ്റെ പൗരോഹിത്യ പാരമ്പര്യം തന്‍റെ പ്രവാചക ശുശ്രൂഷയിലൂടെ പ്രകാശിക്കുന്നു. ദൈവാലയം, പൗരോഹിത്യം, ദൈവമഹത്വം, യാഗങ്ങൾ, തുടങ്ങിയ വിഷയങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ എഴുത്തിൽ പ്രത്യേക പരാമർശങ്ങളുണ്ട്.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു. 593-570.

ബാബേലില്‍ വച്ചാണ് പുസ്തകത്തിന് രചന നടന്നിട്ടുള്ളത് എങ്കിലും അദ്ദേഹത്തിന്‍റെ പ്രവചനങ്ങൾ യിസ്രായേലിനെ സംബന്ധിച്ചും അതിന്‍റെ അയല്‍രാജ്യങ്ങളെയും കുറിച്ചാണ്.

സ്വീകര്‍ത്താക്കള്‍

സ്വദേശത്തും ബാബിലോണില്‍ പ്രവാസത്തിലും ആയിരിക്കുന്ന യിസ്രായേല്‍ ജനത്തിനാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.

ഉദ്ദേശ്യം

പാപത്തിൽ മുഴുകി യാതൊരു പ്രത്യാശയും ഇല്ലാതെ കഴിയുന്ന ഒരു തലമുറക്കാണ് യെഹസ്കേൽ ശുശ്രൂഷ ചെയ്തത്. അദ്ദേഹം തന്‍റെ പ്രവാചക ശുശ്രൂഷയിലൂടെ ജനത്തെ അനുതാപത്തിലേക്കും അതുവഴി ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിലേക്കും തിരികെ കൊണ്ടുവരുവാൻ ശ്രമിച്ചു. ദൈവം പലപ്പോഴും മനുഷ്യരെ തന്‍റെ ദൂതന്മാരാക്കി അയക്കുന്നു. പരാജയപ്പെടുമ്പോഴും നിരാശയിൽ ആയിരിക്കുമ്പോഴും ദൈവത്തെ അംഗീകരിക്കുവാനും, ദൈവവചനം ഒരിക്കലും നശിക്കുന്നില്ല എന്നും ദൈവം സർവ്വവ്യാപി ആയതിനാൽ എവിടെയും ദൈവത്തെ ആരാധിക്കാനായി സാധിക്കും എന്നു അദ്ദേഹം പഠിപ്പിച്ചു. സ്വയം നഷ്ടപ്പെട്ടവരായി നിരാശപ്പെടുന്ന സമയത്ത് ദൈവസന്നിധിയിലേക്ക് നോക്കി സ്വയം പരിശോധിച്ചു ദൈവത്തിൽ പ്രത്യാശ അർപ്പിക്കുവാൻ ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.

പ്രമേയം

ദൈവമഹത്വം

സംക്ഷേപം

1. യെഹെസ്കേല്‍ വിളിക്കപ്പെടുന്നു — 1:1-3:27

2. യെരൂശലേമിനും, ദൈവാലയത്തിനും, യെഹൂദാക്കും വിരോധമായ പ്രവചനം — 4:1-24:27

3. രാജ്യങ്ങളെപ്പറ്റിയുള്ള പ്രവചനങ്ങൾ — 25:1-32:32

4. യിസ്രായേലിനെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ — 33:1-39:29

5. പുനഃസ്ഥാപനത്തിൻ്റെ ദർശനം — 40:1-48:35

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.