പുറ.
Exodus
Introduction from this edition
പുറപ്പാട്
ഗ്രന്ഥകര്‍ത്താവ്
മോശെയുടെ ഗ്രന്ഥകര്‍ത്തൃത്വം പരമ്പരാഗതമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഈ ദൈവശ്വാസീയ ഗ്രന്ഥകാരന്‍ മോശെയാണെന്നുള്ളതിനു പ്രധാനമായും രണ്ടുകാരണങ്ങളുണ്ട്. ഒന്ന് പുറപ്പാട് പുസ്തകം തന്നെ മോശെയുടെ എഴുത്തിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു.
പുറപ്പാട് 34:27 ല്‍ “ഇതു എഴുതുക” എന്നു മോശെയോട് ദൈവം കല്പിക്കുന്നു. മറ്റൊരു ഭാഗത്ത് “മോശെ ദൈവത്തിന്‍റെ സകലവചനങ്ങളും എഴുതിതീര്‍ന്ന ശേഷം” എന്നു പറഞ്ഞിരിക്കുന്നു (പുറ 24:4). ഈ വാക്യങ്ങള്‍പ്രകാരം പുറപ്പാട് പുസ്തകം മോശെയുടെ രചനയാണെന്ന് ന്യായമായും അനുമാനിക്കാം. രണ്ടാമതായി പുറപ്പാട് പുസ്തകത്തിലെ പല സംഭവങ്ങളിലും മോശെയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അല്ലെങ്കില്‍ താന്‍ ആ സംഭവങ്ങളെ വ്യക്തമായി നിരീക്ഷിച്ചിരുന്നു എന്നു മനസ്സിലാക്കാം. ഫറവോ രാജാവിന്‍റെ കൊട്ടാരത്തിലായിരുന്നപ്പോള്‍ തനിക്കു ലഭിച്ച ഉയര്‍ന്ന വിദ്യാഭ്യാസം മോശെയെ നല്ലൊരു എഴുത്തുകാരനാക്കി മാറ്റിയിരുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 1446 - 1405.
ഈ കാലഘട്ടത്തിലാണ് യിസ്രായേല്‍ജനത അവിശ്വാസം നിമിത്തം നാല്പതു വര്‍ഷം മരുഭൂമിയില്‍ ഉഴലുകയുണ്ടായത്. ഈ സമയത്തായിരിക്കാം പുസ്തക രചന നടന്നിരിക്കുക.
സ്വീകര്‍ത്താക്കൾ
പുറപ്പാടിലൂടെ വിടുവിക്കപ്പെട്ട ജനം. മിസ്രയീമിൽ നിന്നും നയിക്കപ്പെട്ട് സീനായില്‍ എത്തിയ ജനതക്ക് വേണ്ടിയാണ് മോശെ ഈ പുസ്തകം എഴുതിയത്.
ഉദ്ദേശ്യം
യഹോവയുടെ സമൂഹമായി, ഉടമ്പടി പ്രകാരമുള്ള ദൈവത്തിന്‍റെ ജനമായി യിസ്രായേല്‍ മാറ്റപ്പെട്ടത് എപ്രകാരമാണ് എന്നുള്ള വസ്തുതകളാണ് മോശെ ഇവിടെ വിവരിക്കുന്നത്. യിസ്രായേലിനോട് ഉടമ്പടി ചെയ്ത രക്ഷകനും വിശ്വസ്തനും സര്‍വ്വശക്തനും പരിശുദ്ധനുമായ ദൈവത്തിന്‍റെ വ്യക്തിത്വത്തെയാണ് പുറപ്പാടു പുസ്തകം നിര്‍വചിക്കുന്നത്. ദൈവിക സ്വഭാവത്തെ അവന്‍റെ നാമത്തിലൂടെയും പ്രവര്‍ത്തികളിലൂടെയും വിവക്ഷിച്ചിരിക്കുന്നു, മാത്രമല്ല മിസ്രയീമിന്‍റെ അടിമത്തത്തില്‍ നിന്നും അബ്രാഹാമിന്‍റെ സന്തതിയെ രക്ഷിക്കുക വഴി ദൈവം അബ്രാഹാമിന് കൊടുത്ത ഉടമ്പടിയെ നിവര്‍ത്തിക്കുകയായിരുന്നു എന്നും മനസ്സിലാക്കാം (ഉല്പ. 15:12-16). ഇത് ഒരു കുടുംബം തിരഞ്ഞെടുക്കപ്പെട്ട് ഒരു രാഷ്ട്രം ആയി തീര്‍ന്നതിൻ്റെ ചരിത്രമാണ് (പുറ 2:24; 6:5; 12:37).
ഏകദേശം ഇരുപതോ മുപ്പതോ ദശലക്ഷം വരുന്ന എബ്രായരാണ് മിസ്രയീമിൽ നിന്നും കനാനിലേക്ക് പുറപ്പെട്ടത്.
പ്രമേയം
വിമോചനം
സംക്ഷേപം
ആമുഖം
1. ആമുഖം — 1:1-2:25
2. യിസ്രായേലിന്‍റെ വിമോചനം — 3:1-18:27
3. സീനയ്മലയില്‍വച്ച് ഉടമ്പടി നല്‍കപ്പെടുന്നു — 19:1-24:18
4. സമാഗമനകൂടാരം — 25:1-31:18
5. മത്സരം നിമിത്തം ദൈവത്തില്‍നിന്നും അകലുന്നു — 32:1-34:35
6. സമാഗമനകൂടാരത്തിന്‍റെ സജ്ജീകരണങ്ങള്‍ — 35:1-40:38
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.