Skip to content
BibleKenya

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

യെശയ്യാവ് 12

സ്തോത്രഗീതങ്ങൾ

ആ ദിവസത്തിൽ നിങ്ങൾ ഇപ്രകാരം പറയും:

“യഹോവേ, ഞാൻ അങ്ങേക്കു സ്തോത്രംചെയ്യുന്നു.

അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും,

അങ്ങയുടെ കോപം നീങ്ങിപ്പോകുകയും

എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ഇതാ, ദൈവം എന്റെ രക്ഷയാകുന്നു;

ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല.

യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും1 ആകുന്നു;

അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.”

അതിനാൽ നിങ്ങൾ രക്ഷയുടെ ഉറവുകളിൽനിന്ന്

ആനന്ദത്തോടെ വെള്ളം കോരും.

അന്നാളിൽ നിങ്ങൾ പറയും:

“യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;

അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക,

അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക.

യഹോവയ്ക്കു പാടുക, അവിടന്ന് മഹത്തരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു;

ഇതു ഭൂമി മുഴുവൻ പ്രസിദ്ധമായിത്തീരട്ടെ.

സീയോൻ നിവാസികളേ, ഇസ്രായേലിന്റെ പരിശുദ്ധൻ,

നിങ്ങളുടെ മധ്യേ ഉന്നതനായിരിക്കുകയാൽ ഉച്ചത്തിൽ ആർക്കുകയും ആനന്ദഗീതം ആലപിക്കുകയുംചെയ്യുക.”

Source notes (1)
  1. Footnote അഥവാ, പ്രതിരോധം

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം. Copyright © 1997, 2005, 2017, 2020 Biblica, Inc. Licensed under CC BY-SA 4.0. “Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.