Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 95

വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക;

നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക.

നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക;

സങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക.

യഹോവ മഹാദൈവമല്ലോ;

അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ.

ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു;

പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.

സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി;

കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.

വരുവിൻ, നാം വണങ്ങി നമസ്കരിക്ക;

നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. 1

അവൻ നമ്മുടെ ദൈവമാകുന്നു;

നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ. 2

ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ,

മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും

നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.

അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു;

എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.

നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു;

അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും

എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു. 3

ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു

ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

Source notes (3)
  1. Cross-reference എബ്രായർ 3:7-11; എബ്രായർ 3:15; 4:7
  2. Cross-reference പുറപ്പാടു 17:1-7; സംഖ്യാപുസ്തകം 20:2-13
  3. Cross-reference സംഖ്യാപുസ്തകം 14:20-23; ആവർത്തനപുസ്തകം 1:34-36; എബ്രായർ 4:3,5; ആവർത്തനപുസ്തകം 12:9,10

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.