Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 75

സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം.

ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു;

ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു;

ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.

സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.

ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ

ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.

ഡംഭം കാട്ടരുതെന്നു ഡംഭികളോടും

കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.

നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു;

ശാഠ്യത്തോടെ സംസാരിക്കയുമരുതു.

കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല,

തെക്കുനിന്നുമല്ല ഉയർച്ചവരുന്നതു.

ദൈവം ന്യായാധിപതിയാകുന്നു;

അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.

യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു;

വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു;

അവൻ അതിൽനിന്നു പകരുന്നു;

ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.

ഞാനോ എന്നേക്കും പ്രസ്താവിക്കും;

യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.

ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും;

നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.