Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 146

ദാവീദിന്റെ ഒരു സങ്കീർത്തനം.

യഹോവയെ സ്തുതിപ്പിൻ;

എൻ മനമേ, യഹോവയെ സ്തുതിക്ക.

ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും;

ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.

നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു;

സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.

അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു;

അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.

യാക്കോബിന്റെ ദൈവം സഹായമായി

തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. 1

അവൻ ആകാശവും ഭൂമിയും സമുദ്രവും

അവയിലുള്ള സകലവും ഉണ്ടാക്കി;

അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.

പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു;

വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു;

യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.

യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു;

യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു;

യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

യഹോവ പരദേശികളെ പരിപാലിക്കുന്നു;

അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു;

എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.

യഹോവ എന്നേക്കും വാഴും;

സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ.

യഹോവയെ സ്തുതിപ്പിൻ.

Source notes (1)
  1. Cross-reference അപ്പൊ. പ്രവൃത്തികൾ 4:24; 14:15

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.