Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സങ്കീർത്തനങ്ങൾ 108

ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.

ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു;

ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാൻ കീർത്തനം പാടും.

വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ;

ഞാൻ അതികാലത്തെ ഉണരും.

യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;

ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം പാടും.

നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു;

നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.

ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ;

നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നേ.

നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നുവ

നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.

ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും;

ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്‌വരയെ അളക്കും.

ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു;

എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.

മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക;

ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും;

ഫെലിസ്ത ദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.

ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും?

ഏദോമിലേക്കു എന്നെ ആർ വഴിനടത്തും?

ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?

ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.

വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ;

മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ.

ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;

അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.