Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

ഇയ്യോബ് 26

അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു?

ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?

ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു?

ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?

ആരെയാകുന്നു നീ വാക്യം കേൾപ്പിച്ചതു?

ആരുടെ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു;

വെള്ളത്തിന്നും അതിലെ നിവാസികൾക്കും കീഴെ

പ്രേതങ്ങൾ നൊന്തു നടുങ്ങുന്നു. പാതാളം അവന്റെ മുമ്പിൽ തുറന്നുകിടക്കുന്നു;

നരകം മറയില്ലാതെയിരിക്കുന്നു.

ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു;

ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.

അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു;

അതു വഹിച്ചിട്ടു കാർമുകിൽ കീറിപ്പോകുന്നതുമില്ല.

തന്റെ സിംഹാസനത്തിന്റെ ദർശനം അവൻ മറെച്ചുവെക്കുന്നു;

അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.

അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം

വെള്ളത്തിന്മേൽ ഒരു അതിർ വരെച്ചിരിക്കുന്നു. ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു;

അവന്റെ തർജ്ജനത്താൽ അവ ഭ്രമിച്ചുപോകുന്നു.

അവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു;

തന്റെ വിവേകംകൊണ്ടു രഹബിനെ തകർക്കുന്നു.

അവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു;

അവന്റെ കൈ വിദ്രുതസർപ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.

എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ;

നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.

അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.