സെഫ.
Zephaniah
Introduction from this edition
സെഫന്യാവ്
ഗ്രന്ഥകര്‍ത്താവ്
ഹിസ്കീയാവിന്‍റെ മകനായ അമര്യാവിന്‍റെ മകനായ ഗദല്യാവിന്‍റെ മകനായ കൂശിയുടെ മകന്‍ സെഫന്യാവു എന്നാണ് എഴുത്തുകാരന്‍ സ്വയം പരിചയപ്പെടുത്തുന്നത്. സെഫന്യാവു എന്നാല്‍ ദൈവത്താല്‍ പ്രതിരോധിക്കപ്പെട്ടു എന്നാണ് അര്‍ത്ഥം. സെഫന്യാവിന്‍റെ പൂർവികർ രാജകുടുംബവുമായി ബന്ധമുള്ളവരാണെന്ന് പൊതുവെ പറയപ്പെടുന്നു. യെശയ്യാവിന്‍റെയും മീഖയുടെയും കാലഘട്ടം മുതൽ സെഫന്യാവ് ആണ് ആദ്യമായി യെഹൂദയെക്കുറിച്ച് പ്രവചനം എഴുതുന്നത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 640-607.
യെഹൂദാ രാജാവായ യോശീയാവിന്‍റെ കാലത്താണ് സെഫന്യാവിന്‍റെ ശുശ്രൂഷ.
സ്വീകര്‍ത്താക്കള്‍
തെക്കേ രാജ്യമായ യെഹൂദായിലെ ജനത്തിനും എല്ലായിടത്തുമുള്ള ദൈവജനത്തിനുമുള്ള പൊതുവായ സന്ദേശം.
ഉദ്ദേശ്യം
ന്യായവിധിയെകുറിച്ചുള്ള പ്രധാനമായും മൂന്നു ഉപദേശങ്ങൾ ഈ രചനയിൽ കാണുന്നു. ദൈവമാണ് രാജ്യങ്ങൾക്ക് പരമാധികാരി. ന്യായവിധി ദിനത്തിൽ ദുഷ്ടൻ ശിക്ഷിക്കപ്പെടുകയും നീതിമാൻ ആദരിക്കപ്പെടുകക്കപ്പെടുകയും ചെയ്യും. മാനസാന്തരപ്പെടുകയും തന്നില്‍ ആശ്രയം വയ്ക്കുകയും ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കുന്നു.
പ്രമേയം
ദൈവത്തിന്‍റെ മഹാദിവസം
സംക്ഷേപം
1. ദൈവത്തിന്‍റെ മഹാ സംഹാര ദിനത്തിന്‍റെ ആഗമനം — 1:1-18
2. പ്രതീക്ഷയുടെ ഇടവേള — 2:1-3
3. രാജ്യങ്ങളുടെ തകർച്ച — 2:4-15
4. യെരൂശലേമിന്‍റെ തകർച്ച — 3:1-7
5. പ്രതീക്ഷകളുടെ മടക്കം — 3:8-20
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.