തീത്തൊ.
Titus
Introduction from this edition
തീത്തൊസ്
ഗ്രന്ഥകര്‍ത്താവ്
തീത്തൊസിനു എഴുതപ്പെട്ട ഈ കത്തിൽ പൗലോസ് സ്വയം തന്നെക്കുറിച്ച് വെളിപ്പെടുത്തുന്നത് “ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനും” എന്നാണ് (തീത്തൊ 1:1). തീത്തോസുമായുള്ള പൗലോസിന്റെ ബന്ധത്തിന്റെ തുടക്കം അജ്ഞാതമാണ്. പൗലോസിന്റെ ശുശ്രൂഷയിലൂടെ ക്രിസ്തു വിശ്വാസത്തിലേക്ക് വന്ന വ്യക്തിയാണ് തീത്തൊസ്. അതുകൊണ്ടാണ് പൗലോസ് “പൊതുവിശ്വാസത്തിൽ നിജ പുത്രനായ തീത്തൊസ്” എന്നു അഭിസംബോധന ചെയ്യുന്നത് (തീത്തൊ 1:4). സുവിശേഷത്തിന് സഹകാരിയും സുഹൃത്തുമായ തീത്തൊസിനെ വളരെ ബഹുമാനത്തോടു കൂടിയാണ് പൗലോസ് കണ്ടിരുന്നത്. തീത്തൊസിൻ്റെ സ്നേഹവും, അചഞ്ചലതയെയും അപ്പോസ്തലന് ശ്ലാഘിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം. ക്രിസ്താബ്ദം 63 - 65.
റോമിലെ തന്റെ ആദ്യത്തെ കാരാഗൃഹ വാസത്തിനുശേഷം പുറത്തുവന്ന പൗലോസ് നിക്കോപോലിസ് എന്ന സ്ഥലത്തു വച്ചാണ് ഈ ലേഖനം എഴുതിയത്. ശുശ്രൂഷയ്ക്കായി എഫെസൊസിൽ തിമോഥെയോസിനെ വിട്ടിട്ടുപോരുന്ന പൗലോസ് ക്രേത്തദ്വീപിൽ തീത്തൊസുമായി ചേര്‍ന്നു പ്രവർത്തിക്കുന്നു.
സ്വീകര്‍ത്താക്കൾ
തീത്തൊസ് ക്രേത്തയിലെ ഒരു സഹപ്രവർത്തകനും വിശ്വാസത്താല്‍ നിജ പുത്രനുമാണ്.
ഉദ്ദേശ്യം
ക്രേത്തയിലെ പുതിയ സഭകളിൽ ഉള്ള ചില പോരായ്മകൾ നികത്തുവാനും തെറ്റായ വ്യവസ്ഥിതിയും അംഗങ്ങളുടെ അച്ചടക്കമില്ലായ്മയും മാറ്റുന്നതിന് പുതിയ മൂപ്പന്മാരെ നിയമിക്കുവാനും അവിശ്വാസികളുടെ മുമ്പാകെ നല്ല സാക്ഷ്യവും മാതൃകയും മുൻനിർത്തി അവരെ വേലയ്ക്കു മുതൽക്കൂട്ടാക്കി തീർക്കുവാനും നിർദ്ദേശം നൽകുന്നു.
പ്രമേയം
പെരുമാറ്റത്തിലുള്ള ചട്ടങ്ങൾ
സംക്ഷേപം
1. അഭിവാദനം — 1:1-4
2. മൂപ്പന്മാരുടെ നിയമനം — 1:5-16
3. വിവിധ പ്രായക്കാർക്കുള്ള നിർദ്ദേശങ്ങൾ — 2:1-3:11
4. സമാപന സന്ദേശം — 3:12-15
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.