Skip to content
BibleKenya

ഉത്ത.

Song of Solomon

Introduction from this edition

ഉത്തമഗീതം

ഗ്രന്ഥകര്‍ത്താവ്

ഈ പുസ്തകത്തിന്‍റെ പേര് അതിന്‍റെ ഒന്നാം അദ്ധ്യായത്തിലെ ഒന്നാമത്തെ വാക്യത്തിൽ നിന്നാണ് എടുത്തിട്ടുള്ളത് ശലോമോന്‍റെ ഉത്തമഗീതം 1:1. ശലോമോന്‍ രാജാവിന്‍റെ പേര് ഈ പുസ്തകത്തിലെ പലഭാഗങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട് (ഉത്ത 1:5; 3:7, 9, 11; 8:11-12).

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു. 971-965.

ശലോമോൻ യിസ്രായേലിന്‍റെ രാജാവായി ഭരിക്കുന്ന കാലത്താണ് ഈ പുസ്തകം രചിച്ചത്. ഈ കൃതിയിലെ യൗവ്വന മോഹങ്ങളുടെ ബാഹുല്യം കാരണം തന്‍റെ ഭരണത്തിന്‍റെ ആദ്യഘട്ടങ്ങളിലാണ് ഇതിന്‍റെ രചന നടന്നത് എന്നാണു പണ്ഡിതരുടെ അഭിപ്രായം. അതുമാത്രമല്ല എഴുത്തുകാരൻ സ്ഥലങ്ങളെ കുറിച്ചുള്ള പരാമർശം നടത്തുമ്പോൾ അതായത് ലബനോന്‍ മിസ്രയീം എന്നർത്ഥത്തിൽ വടക്ക് തെക്ക് എന്ന സംജ്ഞകളാണ് ഉപയോഗിച്ചിട്ടുള്ളത്.

സ്വീകര്‍ത്താക്കള്‍

വിവാഹിതരായവർക്കും വിവാഹത്തിനുവേണ്ടി ആഗ്രഹിക്കുന്നവർക്കും.

ഉദ്ദേശ്യം

ശലമോന്‍റെ ഉത്തമഗീതം ഒരു ഭാവാത്മകമായ കവിതയാണ്. പ്രധാനമായും പ്രണയത്തിന്‍റെ മാഹാത്മ്യവും അതുപോലെ വിവാഹമെന്ന സംവിധാനം ദൈവത്തിന്‍റെ രൂപകൽപന ആണെന്നുമുള്ള ആശയമാണ് ഇതില്‍ ഉദ്ധരിക്കുന്നത്. ഒരു സ്ത്രീയെയും പുരുഷനെയും ശാരീരികമായും ആത്മീയമായും വൈകാരികമായും പരസ്പര സ്നേഹത്തില്‍ ഒന്നിച്ച് ചേർക്കുന്ന ഉടമ്പടിയാണ് വിവാഹം.

പ്രമേയം

സ്നേഹവും, വിവാഹവും

സംക്ഷേപം

1. മണവാട്ടി ശലോമോനെ കുറിച്ച് ചിന്തിക്കുന്നു — 1:1-3:5

2. വിവാഹനിശ്ചയത്തിലേക്ക് മണവാട്ടിയുടെ സ്വീകാര്യതയും വിവാഹത്തിനായുള്ള കാത്തിരിപ്പും — 3:6-5:1

3. മണവാളനെ നഷ്ടപ്പെടുന്നതായി യുവതി സ്വപ്നം കാണുന്നു — 5:2-6:3

4. മണവാളനും മണവാട്ടിയും പരസ്പരം ശ്ലാഘിക്കുന്നു — 6:4-8:14

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.