Skip to content
BibleKenya

രൂത്ത്.

Ruth

Introduction from this edition

രൂത്ത്

ഗ്രന്ഥകര്‍ത്താവ്

എഴുത്തുകാരനെകുറിച്ച് പുസ്തകത്തില്‍ പ്രത്യേക പരാമര്‍ശങ്ങളൊന്നും തന്നെയില്ല. ശമുവേല്‍ പ്രവാചകൻ ആണ് ഈ പുസ്തകത്തിന്‍റെ എഴുത്തുകാരനെന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും മനോഹരമായ കഥ എന്നാണ് ഈ പുസ്തകത്തെ വിളിച്ചുവരുന്നത്. ഈ പുസ്തകത്തിന്‍റെ അവസാനഭാഗത്ത് രൂത്തിന്‍റെ പൗത്രനാണ് ദാവീദ് എന്ന പരാമർശം ഉള്ളതിനാൽ ഇത് താൻ രാജസ്ഥാനത്തേക്ക് അഭിഷിക്തൻ ആയതിനുശേഷം എഴുതപ്പെട്ടതാണ് എന്നനുമാനിക്കാം.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു. 1,030 - 1,010.

കാലഗണനപ്രകാരം പുറപ്പാടിന്‍റെ കാലവുമായി സാമ്യമുണ്ടെങ്കിലും സംഭവങ്ങളുടെ പശ്ചാത്തലം ന്യായധിപന്മാരുടെ കാലവുമായി ഒത്തു പോകുന്നുണ്ട്.

സ്വീകര്‍ത്താക്കള്‍

ഈ പുസ്തകം ആർക്കുവേണ്ടി എഴുതപ്പെട്ടു എന്നുള്ളതിനെക്കുറിച്ച് സ്പഷ്ടമായ തെളിവുകളൊന്നും തന്നെയില്ല. എന്നാൽ ദാവീദിനെനെക്കുറിച്ചുള്ള പരാമർശമുള്ളതിനാൽ രാജഭരണകാലത്ത് എഴുതപ്പെട്ടു (രൂത്ത് 4:22).

ഉദ്ദേശ്യം

അനുസരണം നേടിത്തരുന്ന നന്മകളെക്കുറിച്ച് യിസ്രായേൽ ജനത്തിന് ബോധ്യപ്പെടുത്തി കൊടുക്കുക, വിശ്വസ്തനും സ്നേഹവാനുമായ ദൈവത്തിന്‍റെ പ്രകൃതിയെ വെളിപ്പെടുത്തുക. തന്‍റെ ജനത്തിന്‍റെ നിലവിളിക്ക് മറുപടി തരുന്നവനാണ് ദൈവം എന്ന് ഈ പുസ്തകം ഉറപ്പിക്കുന്നു. തന്‍റെ ഉടമ്പടികളെ അക്ഷരംപ്രതി പാലിക്കുന്ന ദൈവം, ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട വിധവകളായ നൊവൊമിക്കും രൂത്തിനും സംരക്ഷണം നൽകുന്നു. അതിനാല്‍ സമൂഹത്തിൽ തിരസ്കൃതരായവരെ പരിപാലിക്കുന്നവനാണ് ദൈവമെന്നും, അത് പരസ്പരം ചെയ്യുവാന്‍ മനുഷ്യരെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു (യിരെമ്യ. 22:16, യാക്കോ 1:27).

പ്രമേയം

വീണ്ടെടുപ്പ്

സംക്ഷേപം

1. നൊവൊമിയും കുടുംബവും നേരിട്ട ദുരന്തങ്ങള്‍ — 1:1-22

2. നൊവൊമിയുടെ ചാര്‍ച്ചക്കാരനായ ബോവസിനെ രൂത്ത് വയലില്‍ വച്ചു കണ്ടുമുട്ടുന്നു — 2:1-23

3. നൊവൊമി രൂത്തിനെ ബോവസിന്‍റെ അടുക്കലേക്ക് അയക്കുന്നു — 3:1-18

4. രൂത്തിന്‍റെ വീണ്ടെടുപ്പ്, നൊവൊമിയുടെ യഥാസ്ഥാനം — 4:1-22

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.