റോമ.
Romans
Introduction from this edition
റോമർ
ഗ്രന്ഥകര്‍ത്താവ്
റോമ. 1:1 സൂചിപ്പിക്കുന്നത് അപ്പോസ്തലനായ പൗലോസാണ് എഴുത്തുകാരൻ. 16 - മത്തെ വയസ്സിൽ നീറോ റോമിൻ്റെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടതിനു മൂന്നു വർഷത്തിനു ശേഷമാണ് യവന പട്ടണമായ കൊരിന്ത്യയിൽ വച്ചു പൗലോസ് ഈ ലേഖനം എഴുതുന്നത്. ലൈംഗിക അധാർമികതകയിലും വിഗ്രഹാരാധനയിലും മുഴുകി ജീവിച്ചിരുന്ന പേരുകേട്ട ഒരു യവന നഗരം. ദൈവകൃപയുടെ ശക്തി മനുഷ്യന്‍റെ പാപ സ്വഭാവത്തിൽ വെളിപ്പെടുമ്പോൾ അവിടെ പരിപൂർണമായ ഒരു മാറ്റമാണ് സംഭവിക്കുന്നത്, അത് പൗലോസിന്‍റെ സാക്ഷ്യംകൂടിയാണ്. സുവിശേഷത്തിന്‍റെ അന്തസത്തയുടെ ഒരു സംക്ഷേപവും അതിന്‍റെ പ്രസക്ത ഭാഗങ്ങളും ദൈവത്തിന്‍റെ വിശുദ്ധി, മനുഷ്യന്‍റെ പാപം, യേശുക്രിസ്തുവിലെ രക്ഷാ പദ്ധതി.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 57.
റോം ആണ് പ്രധാനപ്പെട്ട സ്ഥലം.
സ്വീകര്‍ത്താക്കൾ
ദൈവത്തിന്‍റെ ജനമായി വിളിക്കപ്പെട്ട സഭയുടെ അംഗങ്ങളായ റോമിലെ ക്രൈസ്തവ സമൂഹം.
ഉദ്ദേശ്യം
ക്രൈസ്തവ ഉപദേശങ്ങളുടെ ചിട്ടയായ അവതരണമാണ് റോമാ ലേഖനം. മാനവരാശിയുടെ പാപം മുതല്‍ പൗലോസ് സംവേദിക്കുന്നു. ദൈവത്തോട് മത്സരിച്ചത് മുഖാന്തരം എല്ലാവരും പാപത്തിന്‍റെ അടിമകളായി. എന്നാൽ ദൈവം തന്‍റെ കൃപയാൽ വിശ്വാസംമൂലം യേശുക്രിസ്തു മുഖാന്തരം രക്ഷ വാഗ്ദാനം ചെയ്യുന്നു. ദൈവത്താൽ നാം നീതീകരിക്കപ്പെടുന്നതു നിമിത്തം വീണ്ടെടുപ്പ് പ്രാപിക്കുന്നു. യേശുവിൻ രക്തം നമ്മുടെ പാപത്തെ മറയ്ക്കുന്നു. പാപത്തിന്‍റെ ശിക്ഷയായ മരണത്തില്‍നിന്നും ഒരു വ്യക്തിക്ക് എങ്ങനെ രക്ഷപ്രാപിക്കാം എന്നു പൂർണ്ണവും യുക്തിക്കൊത്ത നിലയിലും പൗലോസ് അവതരിപ്പിക്കുന്നു.
പ്രമേയം
ദൈവനീതി
സംക്ഷേപം
1. മുഖവുരയും മുഖ്യപ്രമേയവും — 1:1-17
2. പാപത്തിന്‍റെ ശിക്ഷയും, നീതിയുടെ ആവശ്യകതയും — 1:18-3:20
3. നീതിയായി കണക്കിടുക, നീതീകരണം — 3:21-5:21
4. നീതിയുടെ പകർച്ച, വിശുദ്ധീകരണം — 6:1-8:39
5. യിസ്രായേലിനോടുള്ള ദിവ്യമായ കരുതൽ — 9:1-11:36
6. നീതീകരണത്തിൻ്റെ പ്രായോഗികത — 12:1-15:13
7. ഉപസംഹാരം: വ്യക്തിപരമായ സന്ദേശം — 15:14-16:27
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.