വെളി.
Revelation
Introduction from this edition
വെളിപ്പാട്
ഗ്രന്ഥകര്‍ത്താവ്
“കർത്താവ് ദൂതൻ മുഖാന്തരം അരുളിച്ചെയ്തത് എഴുതിയ” വ്യക്തി എന്നാണ് യോഹന്നാൻ അപ്പോസ്തലൻ സ്വയം പരിചയപ്പെടുത്തുന്നത്. സഭയുടെ ആദ്യകാല എഴുത്തുകാര്‍ ആയിരുന്ന ജസ്റ്റിന്‍ മാര്‍ട്ടിയര്‍ ഐറേനിയസ്, ഹിപ്പോളിടസ്, തെര്‍ത്തുല്യന്‍ അലെക്സന്ത്രിയായിലെ ക്ലെമന്ത്, കൂടാതെ മൂററ്റൊരിയന്‍ രേഖകള്‍ എല്ലാം വെളിപ്പാട് യോഹന്നാന്‍ അപ്പോസ്തലൻ എഴുതി എന്നു അംഗീകരിക്കുന്നു. വെളിപ്പാട് ”അപ്പോകാലിപ്ടിക്” (പ്രത്യാശയെ ദൈവത്തിന്‍റെ ആത്യന്തിക വിജയത്തിൻ്റെ അടിസ്ഥാനത്തില്‍ പ്രകടിപ്പിക്കുവാന്‍ പ്രതീകാത്മകമായ അലങ്കാര പ്രയോഗങ്ങളില്‍ എഴുതുന്ന യെഹൂദ ശൈലി) ശൈലിയിലാണ് രചിച്ചിരിക്കുന്നത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം എ. ഡി 95-96.
യോഹന്നാന് ഈ പ്രവചനങ്ങള്‍ കിട്ടിയത് ഈജിയന്‍ കടലിലുള്ള പത്മോസ് ദ്വീപില്‍ വച്ചാണ് (വെളി 1:9).
സ്വീകര്‍ത്താക്കൾ
ഏഷ്യമൈനറിലെ ഏഴു സഭകള്‍ക്ക് വേണ്ടിയാണ് ഈ പ്രവചനങ്ങള്‍ ലഭിച്ചത് (വെളി 1:4).
ഉദ്ദേശ്യം
വെളിപ്പാട് പുസ്തകം യേശുവിന്‍റെ ദിവ്യത്വത്തെ വെളിപ്പെടത്തുന്നു (വെളി 1:1). അവന്‍റെ വ്യക്തിത്വം, ശക്തി, ഭാവികാല സംഭവങ്ങള്‍ എന്നിവയും എഴുതപ്പെട്ടിരിക്കുന്നു. ലോകാവസാനവും അന്ത്യന്യായവിധിയും സംഭവിക്കാൻ പോകുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആണെന്ന് മുന്നറിയിപ്പ് നൽകുന്നു. സ്വർഗ്ഗത്തെ കുറിച്ചുള്ള ചെറിയ കാഴ്ച ഈ പുസ്തകം നൽകുന്നു. അതോടൊപ്പം തങ്ങളെത്തന്നെ ശുദ്ധിയായി സൂക്ഷിച്ച ഭക്തന്മാർക്ക് ലഭിക്കാനിരിക്കുന്ന മഹത്വത്തെയും വെളിപ്പെടുത്തുന്നു. വരുവാനുള്ള എല്ലാ അവിശ്വാസികളും നിത്യതയിൽ അഭിമുഖീകരിക്കുന്ന മഹോപദ്രവം അതിന്‍റെ എല്ലാ കഷ്ടങ്ങള്‍, കൂടാതെ അഗ്നിനരകം എന്നിവയുടെ വിവരണം വെളിപ്പാട് പുസ്തകം നമുക്ക് നൽകുന്നു. സാത്താനും അവന്‍റെ ദൂതൻമാർക്കും വരുവാൻ പോകുന്ന ശിക്ഷയെക്കുറിച്ചും ഈ പുസ്തകം വിവരിക്കുന്നു.
പ്രമേയം
മറ നീക്കുക
സംക്ഷേപം
1. യേശുക്രിസ്തുവിന്‍റെ വെളിപാടും യേശുവിന്‍റെ സാക്ഷ്യവും — 1:1-8
2. ആദ്യത്തെ ദർശനം — 1:9-20
3. ഏഴു പ്രാദേശിക സഭകൾ — 2:1-3:22
4. സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ — 4:1-22:5
5. കർത്താവിന്‍റെ അവസാനമുന്നറിയിപ്പും അപ്പൊസ്തലൻ്റെ സമാപന പ്രാർത്ഥനയും ഉപസംഹാരവും — 22:6-21
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.