Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 54

രക്ഷയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന

സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം. സീഫ്യർ ചെന്നു ശൗലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ വായ്മൊഴി രൂപം നൽകിയത്.

ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കേണമേ;

അങ്ങേയുടെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരേണമേ.

ദൈവമേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ;

എന്‍റെ വായിലെ വാക്കുകൾ ശ്രദ്ധിക്കേണമേ.

അഹങ്കാരികള്‍1 എന്നോട് എതിർത്തിരിക്കുന്നു;

ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു;

അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല.

ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു;

കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു2.

കർത്താവ് എന്‍റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും;

അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.

സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും;

“യഹോവേ, തിരുനാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.

കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു;

എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടു രസിക്കും.

Source notes (2)
  1. Footnote അഹങ്കാരികള്‍ അന്യജാതിക്കാർ
  2. Footnote കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു എന്‍റെ പ്രാണനെ താങ്ങുന്നവരോടു കൂടി ഉണ്ട്

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.