Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 28

സഹായത്തിനുവേണ്ടിയുള്ള പ്രാർത്ഥന

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;

എന്‍റെ പാറയായ കർത്താവേ, അങ്ങ് മൗനമായി ഇരിക്കരുതേ;

അവിടുന്ന് മിണ്ടാതിരുന്നിട്ട്,

ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ തന്നെ.

ഞാൻ എന്‍റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി

അങ്ങേയോട് നിലവിളിക്കുമ്പോൾ എന്‍റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.

ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടി എന്നെ വലിച്ചു കൊണ്ടുപോകരുതേ;

അവർ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു;

എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്.

അവരുടെ പ്രവൃത്തിക്കു തക്കവണ്ണവും ദുഷ്ടതയ്ക്ക് തക്കവണ്ണവും അവർക്ക് കൊടുക്കേണമേ;

അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോട് ചെയ്യേണമേ;

അവർക്ക് തക്ക പ്രതിഫലം കൊടുക്കേണമേ;

യഹോവയുടെ പ്രവൃത്തികളെയും അവിടുത്തെ കൈവേലയെയും

അവർ തിരിച്ചറിയായ്കകൊണ്ട് കർത്താവ് അവരെ പണിയാതെ ഇടിച്ചുകളയും.

യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ;

കർത്താവ് എന്‍റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.

യഹോവ എന്‍റെ ബലവും എന്‍റെ പരിചയും ആകുന്നു;

എന്‍റെ ഹൃദയം കർത്താവിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു;

അതുകൊണ്ട് എന്‍റെ ഹൃദയം ഉല്ലസിക്കുന്നു;

ഗാനങ്ങളോടെ ഞാൻ അവിടുത്തെ സ്തുതിക്കുന്നു.

യഹോവ തന്‍റെ ജനത്തിന്‍റെ ബലമാകുന്നു;

തന്‍റെ അഭിഷിക്തന് അവിടുന്ന് രക്ഷാദുർഗ്ഗം തന്നെ.

അങ്ങേയുടെ ജനത്തെ രക്ഷിച്ചു അങ്ങേയുടെ അവകാശത്തെ അനുഗ്രഹിക്കേണമേ;

അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കേണമേ.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.