Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 138

സ്തോത്രപ്രാർത്ഥന

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും;

ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും.

ഞാൻ അങ്ങേയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്,

അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും;

അങ്ങേയുടെ നാമവും അങ്ങേയുടെ കല്പനകളും

അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു1.

ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി;

എന്‍റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.

യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും

അങ്ങേയുടെ വായിലെ വചനങ്ങൾ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.

അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും;

യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.

യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു;

ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു.

ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും2;

എന്‍റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും;

അങ്ങേയുടെ വലങ്കൈ എന്നെ രക്ഷിക്കും.

യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തീകരിക്കും;

യഹോവേ, അങ്ങേയുടെ ദയ എന്നേക്കുമുള്ളത്;

തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.

Source notes (2)
  1. Footnote അങ്ങേയുടെ നാമവും അങ്ങേയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു അങ്ങേയുടെ നാമത്തിന് മീതെ എല്ലാം അങ്ങ് അങ്ങേയുടെ വചനത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു
  2. Footnote അങ്ങ് എന്നെ സൂക്ഷിക്കും അങ്ങ് എന്നെ ജീവിപ്പിക്കും

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.