Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 120

വഞ്ചകരിൽ നിന്നുള്ള മോചനത്തിനായുള്ള പ്രാർത്ഥന

ആരോഹണഗീതം.

എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;

കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു.

യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും

വഞ്ചനയുള്ള നാവിൽനിന്നും എന്‍റെ പ്രാണനെ രക്ഷിക്കേണമേ.

വഞ്ചനയുള്ള നാവേ, നിനക്കു എന്ത് ലഭിക്കും?

നിന്നോട് ഇനി എന്ത് ചെയ്യും?

വീരന്‍റെ1 മൂർച്ചയുള്ള അസ്ത്രങ്ങളും

പൂവത്തിൻ കനലും തന്നെ.

ഞാൻ മേശെക്കിൽ2 പ്രവാസം ചെയ്യുന്നതുകൊണ്ടും

കേദാർ3 കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!

സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത്

എനിക്ക് മതിയായി.

ഞാൻ സമാധാനപ്രിയനാകുന്നു;

എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.

Source notes (3)
  1. Footnote വീരന്‍റെ ബലമുള്ളവന്റെ
  2. Footnote മേശെക്കിൽ ചെങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള സ്ഥലം.
  3. Footnote കേദാർ കേദാര്‍-സിറിയയിലെ ദമാസ്ക്കസിൻ്റെ തെക്ക് മരുഭൂവാസികള്‍ പാര്‍ക്കുന്നസ്ഥലം

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.