Skip to content
BibleKenya

ഫിലി.

Philippians

Introduction from this edition

ഫിലിപ്പ്യര്‍

ഗ്രന്ഥകര്‍ത്താവ്

ഈ ലേഖനം പൗലോസിന്‍റെ രചനയാണ് (ഫിലി 1:1). ഈ ലേഖനത്തിന്‍റെ ഭാഷ, ശൈലി ചരിത്രം എല്ലാം പൗലോസിൻ്റെതാണ്. ആദിമ സഭയും എഴുത്തുകാരനായി പൗലോസ് അംഗീകരിച്ചിട്ടുണ്ട്. ലേഖനം ക്രിസ്തുവിന്‍റെ മനോഭാവത്തെ വെളിപ്പെടുത്തുന്നു (ഫിലി 2:1-11). കാരാഗൃഹത്തിൽ ആയിരുന്നുവെങ്കിലും വളരെ സന്തോഷത്തോടെയാണ് താന്‍ ഈ ലേഖനമെഴുതുന്നത്. കഷ്ടപ്പാടും ദുഃഖങ്ങളുടെയും നടുവിൽ ഒരു ക്രിസ്തു ഭക്തനെ സന്തോഷം കണ്ടെത്താൻ സാധിക്കും എന്ന പാഠമാണ് ഫിലിപ്പ്യ ലേഖനം തരുന്നത്. നമ്മള്‍ സന്തോഷമുള്ളവരാണ് കാരണം, ഒരു ക്രിസ്ത്യാനിക്ക് എപ്പോഴും ക്രിസ്തുവിലുള്ള പ്രത്യാശ ഉണ്ട്.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രിസ്താബ്ദം 61.

പൗലോസ് റോമിലെ കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ ഈ ലേഖനം എഴുതി (അപ്പൊ. 28:30). ഫിലിപ്പിയില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായവുമായി എപ്പഫ്രൊദിത്തൊസ് റോമിലെത്തി പൗലോസിനെ സന്ദർശിച്ചു (ഫിലി. 2:25; 4:18). താന്‍ തന്നെയാണ് ഈ ലേഖനം ഫിലിപ്പിയാ സഭയിലേക്ക് കൊണ്ടുപോയത്. എന്നാൽ റോമില്‍ വച്ചു രോഗിയായിത്തീർന്ന എപ്പഫ്രൊദിത്തൊസിനെ ലേഖനം ഫിലിപ്പിയിൽ എത്തിക്കുന്നതിൽ കാലതാമസം നേരിടുകയും ചെയ്തു (ഫിലി 2:26, 27).

സ്വീകര്‍ത്താക്കൾ

ഫിലിപ്പിയയിലെ ക്രൈസ്തവസഭ, മക്കദോന്യയിലെ ഒരു വലിയ നഗരം ആയിരുന്നു ഫിലിപ്പി.

ഉദ്ദേശ്യം

തടവറയിലെ വിവരങ്ങളും താൻ പുറത്തിറങ്ങുമ്പോൾ ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി സഭയെ അറിയിക്കുന്നതിനും (ഫിലി 1:12-26), സഭയിൽ ഉണ്ടായിരുന്ന ഭിന്നതപരിഹരിക്കുവാൻ താഴ്മയില്‍ പരസ്പരം അംഗീകരിക്കുവാൻ വിശ്വാസികളെ ഉത്സാഹിപ്പിക്കുന്നു. ദുരുപദേശങ്ങളെക്കുറിച്ചും അതിന്‍റെ ഉപദേഷ്ടാക്കളെക്കുറിച്ചും (ഫിലി 3:2-3), തിമോഥെയോസിനെ സഭയിലേക്ക് അയക്കുന്നതിനെപ്പറ്റിയും, എപ്പഫ്രൊദിത്തൊസിൻ്റെ ആരോഗ്യത്തെക്കുറിച്ചും, കാര്യപരിപാടികളെപ്പറ്റിയും അറിയിക്കുന്നതിനും (ഫിലി 2:19-30), തന്നോട് കാണിക്കുന്ന സ്നേഹത്തിനും സമ്മാനങ്ങള്‍ക്കും നന്ദി പറയുന്നതിനും വേണ്ടിയാണ് (ഫിലി 4:10-20).

പ്രമേയം

സന്തോഷനിറവുള്ള ജീവിതം.

സംക്ഷേപം

1 അഭിവാദനം — 1:1, 2

2. പൗലോസിന്‍റെ അവസ്ഥയും സഭയ്ക്കുള്ള പ്രചോദനവും — 1:3-2:30

3. ദുരുപദേശങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് — 3:1-4:1

4. സമാപന പ്രബോധനങ്ങള്‍ — 4:2-9

5. നന്ദി വാക്കുകള്‍ — 4:10-20

6. സമാപന അഭിവാദനം — 4:21-23

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.