Skip to content
BibleKenya

ഫിലേ.

Philemon

Introduction from this edition

ഫിലേമോന്‍

ഗ്രന്ഥകര്‍ത്താവ്

അപ്പോസ്തലനായ പൗലോസാണ് ഈ ലേഖനത്തിന്‍റെ രചന നിർവഹിച്ചത് (ഫിലേ 1:1). ഈ ലേഖനത്തിൽ പൗലോസ് ഫിലെമോന്‍റെ അടുക്കലേക്ക് ഒനെസിമോസിനെ തിരിച്ചയയ്ക്കുന്ന വസ്തുത അറിയിക്കുന്നു (കൊലോ 4:9). തിഹിക്കോസ് എന്ന വ്യക്തിയ്ക്കൊപ്പമാണ് ഒനെസിമോസിനെ കൊലോസ്സ്യയിലേക്ക് അയയ്ക്കുന്നത്. ഈ വിഷയം അത്രമാത്രം തനിക്കു പ്രാധാന്യമുള്ളതായതിനാൽ പൗലോസ് ഈ കത്ത് സ്വന്തം കൈപ്പടയിൽ ആണ് എഴുതിയത്.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രിസ്താബ്ദം 60 ല്‍.

പൗലോസ് റോമിൽ തടവറയിൽ ആയിരുന്ന കാലത്താണ് ഈ കത്തെഴുതുന്നത്.

സ്വീകര്‍ത്താക്കൾ

ഈ കത്ത് ഫിലേമോന്‍, അപ്പിയ, അര്‍ക്കിപ്പാസ്, അർക്കിപ്പാസിൻ്റെ ഭവനത്തില്‍ ഒരു സഭാ കൂടിവരവ് എന്നിവര്‍ക്കുള്ളതാണ്. ഫിലേമോനാണ് ഈ കത്തിൻ്റെ പ്രാഥമിക അവകാശി.

ഉദ്ദേശ്യം

ഫിലേമോൻ്റെ അടിമയായിരുന്ന ഒനേസിമോസ് ഒരു മോഷണം നടത്തി ഓടിപ്പോയ വ്യക്തിയാണ്. അവനെ പിഴയില്ലാതെ കൈക്കൊള്ളുവാൻ പൗലോസ് ആവശ്യപ്പെടുന്നു (ഫിലേ 1:10-12, 17). ഒരു അടിമയായല്ല സഹോദരൻ എന്ന നിലയില്‍ കൈക്കൊള്ളേണം എന്നു ഓർമ്മിപ്പിക്കുന്നു (ഫിലേ 1:15-16). അടിമയായിരുന്ന ഒനേസിമോസ് ഫിലെമോന്‍റെ വകയാണ്. അവനെ സ്വീകരിക്കാന്‍ പൗലോസ് ശാന്തമായി ആവശ്യപ്പെടുന്നു. പൗലോസിന്‍റെ സാക്ഷ്യം നിമിത്തം ഒനേസിമൊസ് ക്രിസ്തുവിനെ സ്വീകരിക്കുന്നു (ഫിലേ 1:10).

പ്രമേയം

ക്ഷമിക്കണം

സംക്ഷേപം

1. അഭിവാദനം — 1:1-3

2. നന്ദി പ്രകാശനം — 1:4-7

3. ഒനേസിമോസിന് വേണ്ടി മധ്യസ്ഥത — 1:8-22

4. സമാപന സന്ദേശം — 1:23-25

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.