Skip to content
BibleKenya

ഓബ.

Obadiah

Introduction from this edition

ഓബദ്യാവ്

ഗ്രന്ഥകര്‍ത്താവ്

ഓബദ്യാ പ്രവാചകനാണ് എഴുത്തുകാരൻ. അദ്ദേഹത്തിന്‍റെ പശ്ചാത്തലം സ്പഷ്ടമല്ല. തന്‍റെ പ്രവചനത്തിൽ ഉടനീളം യെരൂശലേമിനെ പരാമർശിച്ചുകൊണ്ട് ന്യായവിധിയെ കുറിച്ചാണ് പ്രവചിക്കുന്നത്. അതുകൊണ്ട് താൻ തെക്കൻ രാജ്യമായ യെഹൂദയില്‍ നിന്നാണ് എന്ന് മനസ്സിലാക്കാം.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു. 605-586.

യെരൂശലേമിൻ്റെ പതനത്തിനുശേഷം അധികനാളാകുന്നതിനു മുൻപ് ബാബേൽ പ്രവാസ കാലത്താണ് പ്രവാചകൻ പുസ്തകമെഴുതുന്നത് (ഓബ 1: 11-14).

സ്വീകര്‍ത്താക്കള്‍

ഏദോമ്യ അധിനിവേശത്തിനു ശേഷമുള്ള യെഹൂദജനത.

ഉദ്ദേശ്യം

ഏദോമിന്‍റെ ഈ പ്രവർത്തിയെ ദൈവത്തോടും യിസ്രായേലിനോടുള്ള പാപമായിട്ടാണ് പ്രവാചകന്‍ വിധിക്കുന്നത്. ഏദോമ്യര്‍ ഏശാവിന്‍റെ സന്തതികളും യിസ്രായേല്യര്‍ സഹോദരനായ യാക്കോബിനെ സന്തതികളുമാണ്. സഹോദരന്മാർ തമ്മിലുള്ള കലഹം അവരുടെ തലമുറകളെയും ബാധിച്ചു. ഈ പ്രശ്നം നിമിത്തം കനാനിലേക്ക് ഉള്ള പലായനകാലത്ത് യിസ്രായേലിനെ തങ്ങളുടെ ദേശത്തു പ്രവേശിപ്പിക്കുവാൻ ഏദോമ്യര്‍ തുനിഞ്ഞില്ല. ഏദോമിന്‍റെ നിഗളം ദൈവത്തിന്‍റെ കോപത്തെ ക്ഷണിച്ചുവരുത്തി. സീയോൻ വിമോചിയാവുകയും ദൈവജനം അവിടെ സ്ഥാപിക്കപ്പെടുകയും ദൈവം അവരെ ഭരിക്കുകയും ചെയ്യുന്ന പ്രത്യാശയോടെ ഈ പുസ്തകം അവസാനിക്കുന്നു.

പ്രമേയം

നീതിയുള്ള വിധി

സംക്ഷേപം

1. ഏദോമിന്‍റെ നാശനഷ്ടങ്ങൾ — 1:1-14

2. യിസ്രായേലിന് അന്തിമ വിജയം — 1:15-21

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.