നഹൂം.
Nahum
Introduction from this edition
നഹൂം
ഗ്രന്ഥകര്‍ത്താവ്
നഹൂം പ്രവാചകന്‍ ആണ് എഴുത്തുകാരൻ. എബ്രായ ഭാഷയിൽ “ഉപദേശകൻ”, “ആശ്വാസദായകൻ” എന്നർത്ഥം (നഹൂം 1:1). നഹൂമിന്‍റെ പ്രവചനം പ്രധാനമായും അശ്ശൂരിന്‍റെ തലസ്ഥാനമായ നിനവേയിലെ ജനങ്ങളോടാണ്. യോനാ പ്രവാചകനുശേഷം 150 വർഷങ്ങൾ കഴിഞ്ഞാണ് നിനവെയോടു മാനസാന്തരപ്പെടുവാൻ കര്‍ത്താവ് ആവശ്യപ്പെടുന്നത്. അതിനർത്ഥം പിന്നെയും അവര്‍ വിഗ്രഹാരാധനയില്‍ വീണുപോയി എന്ന് മനസ്സിലാക്കാം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 620-612.
നഹൂമിന്‍റെ കാലഘട്ടം പ്രധാനപ്പെട്ട രണ്ടു സംഭവങ്ങള്‍ക്കിടയിലാണ്. തേബേസിന്‍റെയും നിനവേയുടെയും പതനം ആണത്.
സ്വീകര്‍ത്താക്കള്‍
ഈ പ്രവചനം അശ്ശൂരില്‍ പ്രവാസികൾ ആയിരിക്കുന്ന യിസ്രായേൽ ജനത്തിനും, തങ്ങള്‍ക്കെന്തു സംഭവിക്കാൻ പോകുന്നു എന്ന് ഭയപ്പെട്ടിരുന്ന യെഹൂദാ ജനത്തിനും വേണ്ടിയാണ്.
ഉദ്ദേശ്യം
ദൈവത്തിന്‍റെ നീതി എപ്പോഴും ശരിയായതും ഉറപ്പുള്ളതുമാണ്. ദൈവത്തിന്‍റെ അന്ത്യ ന്യായവിധി നീതിയുക്തമായിരിക്കും. അവന്‍റെ കരുണ ലഭിച്ചവരെല്ലാം വിധിക്ക് മുൻപിൽ തുല്യരായിരിക്കും. ദൈവം യോനയെ 180 വർഷങ്ങൾക്കു മുൻപ് നിനവെയിലേക്ക് അയച്ചു. അവരുടെ പാപത്തെക്കുറിച്ച് ബോധ്യം വരുത്തി. ആ കാലത്ത് ജീവിച്ചിരുന്ന ജനം മാനസാന്തരപ്പെട്ടു. ആ ജനം ഇപ്പോള്‍ പഴയ വഴിയിലേക്ക് മുന്‍പെങ്ങും ഇല്ലാത്തതുപോലെ മടങ്ങിയിരിക്കുന്നു. കീഴടക്കുന്ന രാജ്യങ്ങളോട് അശ്ശൂര്യര് കിരാതമായ രീതിയിലാണ് പെരുമാറിയിരുന്നത്. യെഹൂദ ജനത്തോട് നഹൂം വിളിച്ചു പറഞ്ഞത് ഇപ്രകാരമാണ് “അശ്ശൂര്യരേ ഭയപ്പെടേണ്ട കാര്യമില്ല അവര്‍ക്കുള്ള ദൈവന്യായവിധി അധികം വൈകാതെ തന്നെ വന്നുചേരും”.
പ്രമേയം
ആശ്വാസം
സംക്ഷേപം
1. ദൈവത്തിന്‍റെ പ്രതാപം — 1:1-14
2. നിനവെയും ദൈവത്തിന്‍റെ ന്യായവിധിയും — 1:15-3:19
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.