മലാ.
Malachi
Introduction from this edition
മലാഖി
ഗ്രന്ഥകര്‍ത്താവ്
മലാ 1:1 പ്രകാരം മലാഖി പ്രവാചകനാണ് ഈ പുസ്തകത്തിന്‍റെ ഗ്രന്ഥകർത്താവ്. എബ്രായ ഭാഷയിൽ ഈ പേരിന് “സന്ദേശവാഹകൻ” എന്നർത്ഥമുണ്ട്. അതായത് ദൈവം തന്‍റെ ജനത്തോട് സന്ദേശം അറിയിക്കുവാൻ പ്രവാചകനെ തിരഞ്ഞെടുത്തു. മലാഖി പ്രവാചകൻ എന്ന ദൂതന്‍ സന്ദേശം നമുക്ക് നൽകി. അതുപോലെ ഭാവിയിൽ ദൈവം മറ്റൊരു ദൂതനെ അയക്കുമെന്നും മഹാനായ ഏലിയാ പ്രവാചകന്‍ കര്‍ത്താവിന്‍റെ ദിവസത്തിനു മുന്‍പ് വെളിപ്പെടുമെന്നും മലാഖി പ്രവാചകൻ പറയുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 430 ല്‍.
ബാബേല്‍ പ്രവാസത്തിൽ നിന്നു മടങ്ങിവന്നതിനു ശേഷമാണ് ഈ പുസ്തകം എഴുതപ്പെട്ടത്.
സ്വീകര്‍ത്താക്കള്‍
യെഹൂദാ ജനതയ്ക്കും, എല്ലായിടത്തുമുള്ള ദൈവജനത്തിന് പൊതുവായുള്ള സന്ദേശം.
ഉദ്ദേശ്യം
ദൈവം തന്‍റെ ജനത്തെ അനുഗ്രഹിക്കും. എന്നാൽ അവൻ അവരുടെ ദുഷ്ടതയെ കണക്കിട്ട് ന്യായവിധി നാളിൽ കുറ്റം വിധിക്കും. ആയതിനാൽ ദൈവത്തിന്‍റെ ഉടമ്പടി പുനസ്ഥാപിക്കപ്പെടേണ്ടതിനു അവരുടെ ദുർമാർഗ്ഗങ്ങളിൽ നിന്ന് മനം തിരിയുവാൻ ജനത്തെ ഉദ്ബോധിപ്പിക്കുകയാണ് ഈ പുസ്തകത്തിന്‍റെ ലക്ഷ്യം. തന്നിലേക്ക് മടങ്ങിവരുവാൻ മലാഖി പ്രവാചകനിലൂടെ ദൈവം തന്‍റെ ജനത്തിന് മുന്നറിയിപ്പ് നൽകുന്നു. പഴയ നിയമത്തിലെ അവസാനത്തെ ഈ പുസ്തകം ദൈവനീതിയുടെ ആധികാരികമായ പ്രഖ്യാപനവുമാണ്. മശിഹായിലൂടെ വരുവാന്‍ പോകുന്ന നവോദ്ധാനത്തിന്‍റെ മണിനാദങ്ങൾ യിസ്രായേലിലെ കർണപുടങ്ങളിൽ ധ്വനിപ്പിച്ചു കൊണ്ട് മലാഖി പ്രവചനം അവസാനിക്കുന്നു.
പ്രമേയം
യിസ്രായേലിനോടുള്ള ദൈവത്തിന്‍റെ സ്നേഹവും ശാസനയും
സംക്ഷേപം
1. കര്‍ത്താവിനെ ആദരിക്കുവാൻ പുരോഹിതന്മാരെ പ്രചോദിപ്പിക്കുന്നു — 1:1-2:9
2. വിശ്വസ്തത ഉള്ളവരായിരിക്കുവാൻ യെഹൂദജനതയെ പ്രചോദിപ്പിക്കുന്നു — 2:10-3:6
3. കർത്താവിങ്കലേക്ക് മടങ്ങിവരുവാൻ യെഹൂദയെ പ്രചോദിപ്പിക്കുന്നു — 3:7-4:6
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.