യോനാ.
Jonah
Introduction from this edition
യോനാ
ഗ്രന്ഥകര്‍ത്താവ്
യോനാ പ്രവാചകനാണ് ഈ പുസ്തകം എഴുതിയത്. നസ്രെത്തിനടുത്തുള്ള ഗെത്ത് ഹേഫര് എന്ന പട്ടണത്തിൽ നിന്നാണ് യോന വരുന്നത്. യോനാ വടക്കൻ രാജ്യമായ യിസ്രായേലിലാണ് വളര്‍ന്നത്. ദൈവത്തിന്‍റെ ക്ഷമയും ദയാവായ്പും തന്നെ അനുസരിക്കുന്നവർക്ക് മറ്റൊരു അവസരം കൂടി കൊടുക്കുവാനുള്ള ദൈവത്തിന്‍റെ മനസ്സും ആണ് യോനയുടെ പുസ്തകത്തിലെ പ്രധാന സന്ദേശങ്ങൾ.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 793-450.
ഈ കഥ യിസ്രായേലിൽനിന്ന് ആരംഭിച്ച് മധ്യധരണിയാഴിയുടെ യോപ്പ തുറമുഖത്തേക്ക് നീങ്ങുന്നു അവിടെ നിന്ന് അശ്ശുരിന്‍റെ തലസ്ഥാനമായ ടൈഗ്രീസിന്‍റെ തീരത്ത് നിനെവേയില്‍ അവസാനിക്കുന്നു.
സ്വീകര്‍ത്താക്കള്‍
യിസ്രായേൽ ജനവും ഭാവിയിലെ വേദപുസ്തക വായനക്കാരുമാണ് യോനയുടെ പുസ്തകത്തിന്‍റെ ശ്രോതാക്കൾ.
ഉദ്ദേശ്യം
ഈ പുസ്തകത്തിന്‍റെ പ്രധാന പ്രമേയങ്ങൾ പ്രതികാരം, അനുസരണക്കേട് എന്നിവയാണ്. തിമിംഗലത്തിന്‍റെ ഉദരത്തിൽ അകപ്പെട്ട് നിലവിളിക്കുന്ന യോനയുടെ അനുതാപം വ്യത്യസ്തമായ വിടുതലിന്‍റെ അനുഭവം അദ്ദേഹത്തിന് നല്കുന്നു. പ്രവാചകന്‍റെ മറുതലിപ്പ്, നിനെവേയുടെ മാനസാന്തരം എന്നിവ പ്രധാന വിഷയങ്ങളാണ്. ദൈവത്തിന്‍റെ സന്ദേശം മുഴുലോകത്തിനും ഉള്ളതാണ് ഒരു പ്രത്യേക സമൂഹത്തിനു വേണ്ടി മാത്രമുള്ളതല്ല. സത്യസന്ധമായ അനുതാപമാണ് ദൈവം ആവശ്യപ്പെടുന്നത്. ദൈവം അംഗീകരിക്കുന്നത് ഹൃദയത്തിന്‍റെ സത്യസന്ധതയാണ്. അല്ലാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള നല്ല പ്രവർത്തികൾ അല്ല.
പ്രമേയം
ദൈവകൃപ എല്ലാവർക്കും
സംക്ഷേപം
1. യോനയുടെ അനുസരണക്കേട് — 1:1-14
3. തിമിംഗലം യോനയെ വിഴുങ്ങുന്നു — 1:15, 16
3. യോനയുടെ മാനസാന്തരം — 1:17-2:10
4. നിനെവേയിലെ യോനയുടെ പ്രസംഗം — 3:1-10
5. ദൈവത്തിന്‍റെ അനുകമ്പയും യോനയുടെ കോപവും — 4:1-11
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.