Skip to content
BibleKenya

യോഹ.

John

Introduction from this edition

യോഹന്നാന്‍

ഗ്രന്ഥകര്‍ത്താവ്

സെബദിയുടെ പുത്രനായ യോഹന്നാൻ ആണ് ഈ സുവിശേഷം എഴുതിയത്. “യേശു താൻ സ്നേഹിച്ച ശിഷ്യൻ” എന്നാണ് യോഹന്നാൻ തന്നെക്കുറിച്ച് സുവിശേഷത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. യോഹന്നാനെയും സഹോദരനായ യാക്കോബിനെയും “ഇടിമക്കൾ” എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്. യേശുവിന്‍റെ ശുശ്രൂഷയിൽ പല പ്രധാന സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ അവസരം ലഭിച്ചവരാണ്.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രിസ്താബ്ദം 50-90.

എഫെസോസില്‍ വച്ചാണ് യോഹന്നാൻ സുവിശേഷം എഴുതുന്നത്. യെഹൂദ്യയുടെ പരിസരപ്രദേശങ്ങളും ശമര്യാ, ഗലീല, ബേഥാന്യ, യെരൂശലേം എന്നിവയാണ് പുസ്തകത്തിലെ പ്രധാന സ്ഥലങ്ങൾ.

സ്വീകര്‍ത്താക്കൾ

യഹൂദന്മാർക്ക് വേണ്ടിയാണ് ഈ സുവിശേഷം എഴുതപ്പെട്ടത്. യേശു ആണ് മശീഹാ എന്ന സത്യം യെഹൂദ ജനത്തിനു തെളിയിക്കുകയാണ്. യേശു ക്രിസ്തുവിനെ. മശീഹായായി വിശ്വസിക്കുന്നവർക്ക് അവൻ മുഖാന്തരം നിത്യജീവൻ ലഭിക്കും എന്നു യോഹന്നാൻ വെളിപ്പെടുത്തുന്നു.

ഉദ്ദേശ്യം

ക്രിസ്ത്യാനികളെ വചനത്തില്‍ ഉറപ്പിക്കുവാന്‍ (യോഹ 20:31), യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്‍റെ നാമത്തിൽ നിങ്ങൾക്ക് ജീവന് ഉണ്ടാകേണ്ടതിന് ഇത് എഴുതിയിരിക്കുന്നു. യേശുക്രിസ്തുവാണ് (യോഹ 1:1) സകലത്തിന്‍റെയും സ്രഷ്ടാവ് എന്നു യോഹന്നാൻ വ്യക്തമായി പ്രസ്താവിക്കുന്നു (യോഹന്നാന്‍ 1:3). യേശു ലോകത്തിന്‍റെ വെളിച്ചം (യോഹ 1: 4, 8:12) നിത്യജീവൻ (യോഹ 1:4, 5:26, 14:6). യേശുക്രിസ്തു ദൈവപുത്രനാണെന്ന് വെളിപ്പെടുത്തുവാൻ ആണ് യോഹന്നാൻ ഈ സുവിശേഷം എഴുതിയത്.

പ്രമേയം

ദൈവപുത്രൻ

സംക്ഷേപം

1. യേശു ജീവിതത്തെ നിയന്ത്രിക്കുന്നത് — 1:1-18

2. ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന സന്ദർഭം — 1:19-51

3. യേശുവിന്‍റെ പൊതു ശുശ്രൂഷ — 2:1-16:33

4. മഹാപുരോഹിതതുല്യമായ പ്രാർത്ഥന — 17:1-26

5. ക്രൂശീകരണം, ഉയർത്തെഴുന്നേൽപ്പ്. 18:1-20:10

6. പുനരുത്ഥാനത്തിന് ശേഷമുള്ള ശുശ്രൂഷ — 20:11-21:25

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.