യോവേ.
Joel
Introduction from this edition
യോവേൽ
ഗ്രന്ഥകര്‍ത്താവ്
യോവേല്‍ പ്രവാചകൻ തന്നെയാണ് ഈ പുസ്തകത്തിന്റെ രചയിതാവ് (യോവേ 1:1). പുസ്തകത്തിൽ നിന്നും ലഭിക്കുന്ന കാര്യമാത്ര പ്രസക്തമായ വിവരണങ്ങൾ അല്ലാതെ യോവേൽ പ്രവാചകനെക്കുറിച്ചുള്ള പശ്ചാത്തലം അജ്ഞാതമാണ്. പ്രവാചകൻ, താൻ പെഥൂവേലിന്റെ മകനാണെന്നും പരിചയപ്പെടുത്തുന്നു. പ്രധാനമായും യെഹൂദാ ജനത്തോടായിരുന്നു ശുശ്രൂഷ എങ്കിലും യെരൂശലേമിനോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യവും പ്രകടിപ്പിക്കുന്നു. പുരോഹിതന്മാരെ കുറിച്ചും ദൈവാലയത്തെ കുറിച്ചുള്ള പരാമർശങ്ങളിൽ നിന്നും അദ്ദേഹം യെഹൂദ്യയിലെ ആരാധനാ കേന്ദ്രത്തിനു സുപരിചിതനായ വ്യക്തിയാണ് എന്ന് മനസ്സിലാക്കാം (യോവേ 1:13-14; 2:14, 17).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി മു. 835-600.
പാര്‍സി ഭരണകാലമാണ് പ്രവാചകന്റെ കാലഘട്ടം എന്ന് അനുമാനിക്കാം. ആ കാലഘട്ടത്തിൽ പാര്‍സി ഭരണാധികാരികൾ യഹൂദന്മാര്ക്ക് യെരൂശലേമിലേക്ക് തിരികെ പോകാന്‍ അനുവാദം കൊടുക്കുകയും അങ്ങനെ ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂർത്തീകരിക്കപ്പെടുകയും ചെയ്തു. പ്രവാചകൻ ദൈവാലയത്തിന് സുപരിചിതനായിരുന്നു. അതുകൊണ്ടുതന്നെ ദൈവാലയ പുനരുദ്ധാരണത്തിന് ശേഷമാണ് ഇത് എഴുതപ്പെട്ടതെന്ന് മനസ്സിലാക്കാം.
സ്വീകര്‍ത്താക്കള്‍
യിസ്രായേൽ ജനത്തിനും മറ്റു വായനക്കാർക്കും വേണ്ടി.
ഉദ്ദേശ്യം
ദൈവം കരുണാമയനാണ് അനുതപിക്കുന്നവർക്ക് അവൻ ക്ഷമ കാണിക്കുന്നു. ഈ പുസ്തകം രണ്ടു പ്രധാന സംഭവങ്ങൾ എടുത്തുകാണിക്കുന്നു. ഒന്ന് വെട്ടുകിളികളുടെ വരവ്, രണ്ടു പരിശുദ്ധാത്മാവിന്റെ നിറവ്. ഈ ഭാഗത്തെ പത്രോസ് പെന്തക്കോസ്ത് നാളിലെ പ്രസംഗത്തിൽ ഉദ്ധരിക്കുന്നതായി അപ്പൊ. പ്ര. 2 ല്‍ കാണാം.
പ്രമേയം
കർത്താവിന്റെ ദിവസം
സംക്ഷേപം
1. യിസ്രായേലിൽ വെട്ടുക്കിളികള്‍ വരുന്നു — 1:1-20
2. ദൈവത്തിന്റെ ശിക്ഷ — 2:1-17
3. യിസ്രായേലിന്റെ പുനഃസ്ഥാപനം — 2:18-32
4. ദൈവം ദേശത്തിന്മേൽ വരുത്തുന്ന ന്യായവിധിക്ക് ശേഷം അവൻ അവരുടെ മധ്യ വസിക്കുന്നു — 3:1-21
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.