Skip to content
BibleKenya

യിരെ.

Jeremiah

Introduction from this edition

യിരെമ്യാവ്

ഗ്രന്ഥകര്‍ത്താവ്

യിരെമ്യാവ്, ഹില്കിയാവു എന്ന പുരോഹിതന്‍റെ മകനായിരുന്നു. യിരെമ്യാവു പ്രവാചകൻ ഒരു പുരോഹിതനും കൂടിയായിരുന്നു (2 രാജാ. 22:8). അദ്ദേഹത്തിന്‍റെ പകര്‍പ്പെഴുത്തുകാരനായിരുന്നു ബാരൂക്ക്. അനാഥോത്ത് എന്ന ചെറിയ ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയായിരുന്നു യിരെമ്യാവ് (യിരെ 1:1). ബാരൂക്ക് എന്നു പേരുള്ള ഒരു ശാസ്ത്രിയുടെ സഹായത്തോടെയാണ് യിരെമ്യാ പ്രവാചകന്‍ പുസ്തക രചന നടത്തിയത് (യിരെ 36:4, 32; 45:1). കരയുന്ന പ്രവാചകന്‍ എന്നാണ് യിരെമ്യാവ് അറിയപ്പെടുന്നത് (യിരെ 9:1; 13:17; 14:17). ബാബിലോന്യ അധിനിവേശ ന്യായവിധിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ നിമിത്തം പ്രശ്നകലുഷിതമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു. 626-570.

ബാബിലോന്യ പ്രവാസ കാലത്തായിരിക്കാം പുസ്തക രചന നടന്നിട്ടുണ്ടാവുക.

സ്വീകര്‍ത്താക്കൾ

യെഹൂദാ ജനത്തിനും യെരൂശലേമിനും, മറ്റു വായനക്കാര്‍ക്കും.

ഉദ്ദേശ്യം

ക്രിസ്തുവിന്‍റെ വരവില്‍ ദൈവം മാനവരാശിക്ക് കൊടുപ്പാനിരിക്കുന്ന പുതിയ ഉടമ്പടിയുടെ വ്യക്തമായ ഒരു ചിത്രമാണ് യിരെമ്യാവു നല്കുന്നത്. ഈ ഉടമ്പടി ദൈവജനത്തിന്‍റെ പുനഃസ്ഥാപനവും തന്‍റെ നിയമത്തെ കല്പലകകളിലല്ല അവരുടെ ഹൃദയങ്ങളില്‍തന്നെ എഴുതും എന്നതാണ്. മാനസാന്തരപ്പെടാത്ത ജനത്തിന്‍റെ ദേശത്തിന്മേൽ വന്നു ഭവിക്കുവാൻ പോകുന്ന നാശത്തെക്കുറിച്ചു യെഹൂദാക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഈ പുസ്തകം. യഹോവയിങ്കലേക്ക് മടങ്ങിവരുവാൻ ജനത്തെ പ്രവാചകൻ ആഹ്വാനം ചെയ്യുന്നു. ദേശത്തിൻ്റെ അധാർമികതയും വിഗ്രഹാരാധനയും നിമിത്തം വരുവാനിരിക്കുന്ന ന്യായവിധിയെക്കുറിച്ചും പ്രവാചകൻ ഓർപ്പിക്കുന്നു.

പ്രമേയം

ന്യായവിധി

സംക്ഷേപം

1. യിരെമ്യാവു ദൈവത്താല്‍ വിളിക്കപ്പെടുന്നു. — 1:1-19

2. യെഹൂദായോടുള്ള മുന്നറിയിപ്പ്. — 2:1-35:19

3. യിരെമ്യാവിന്‍റെ കഷ്ടത. — 36:1-38:28

4. യെരൂശലേമിന്‍റെ പതനവും കീഴടക്കലും. — 39:1-45:5

5. രാജ്യത്തോടുള്ള പ്രവചനം. — 46:1-51:64

6. ചരിത്രപരമായ അനുബന്ധം. — 52:1-34

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.