യാക്കോ.
James
Introduction from this edition
യാക്കോബ്
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരൻ യാക്കോബ് (യാക്കോ 1:1), യെരൂശലേം സഭയിലെ മൂപ്പനും യേശുവിന്‍റെ സഹോദരനുമായിരുന്നു. യാക്കോബ് യേശുവിന്‍റെ സഹോദരന്മാരിൽ ഒരുപക്ഷേ മൂത്തവൻ ആയിരുന്നിരിക്കാം (മത്താ. 13:55). തുടക്കത്തിൽ യേശുവിനെ അവിശ്വസിക്കുകയും ശുശ്രൂഷയെ തെറ്റിദ്ധരിച്ച് വെല്ലുവിളിക്കുകയും ചെയ്തു (യോഹ 7:25). പിന്നീട് അദ്ദേഹം സഭയിലെ പ്രധാനിയായി മാറുന്നു. പുനരുത്ഥാനത്തിനു ശേഷം യേശു പ്രത്യക്ഷപ്പെട്ട ചുരുക്കം ചിലരിൽ ഒരാളായിരുന്നു യാക്കോബ് (1 കൊരി 15:7). സഭയുടെ തൂണ് എന്നാണ് പൗലോസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് (ഗലാ 2:9).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 40 - 50.
ക്രിസ്താബ്ദം 50 ലെ യെരൂശലേം കൗൺസിലിനു ശേഷമോ അല്ലെങ്കില്‍ ദൈവാലയം തകർക്കപ്പെടുന്നതിനു മുന്‍പോ എഴുതപ്പെട്ടു.
സ്വീകര്‍ത്താക്കൾ
യെഹൂദ്യയിലും ശമര്യയിലുമായി ചിതറപ്പെട്ട യെഹൂദ വിശ്വാസികളാണ്. ലേഖനത്തിന്‍റെ പ്രാരംഭ ഭാഗത്ത് “ചിതറപ്പെട്ട 12 ഗോത്രങ്ങൾ“ എന്ന പരാമര്‍ശം യെഹൂദരെ ഉദ്ദേശിച്ചുകൊണ്ടാണ് എഴുതപ്പെട്ടത് എന്നു മനസ്സിലാക്കാം.
ഉദ്ദേശ്യം
ലേഖനം എഴുതപ്പെട്ടതിൻ്റെ മുഖ്യ ഉദ്ദേശ്യം യാക്കോ 1:2-4 പറഞ്ഞിരിക്കുന്നു. “സഹോദരന്മാരെ നിങ്ങള്‍ വിധപരീക്ഷകളില്‍ അകപ്പെടുമ്പോള്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നറിഞ്ഞ് അത് സന്തോഷം എന്നെണ്ണിക്കൊള്ളിന്‍.“ ഈ പരാമര്‍ശങ്ങളിൽ നിന്ന് കഷ്ടതയിലിരുന്ന ജനത്തിനാണ് ഈ ലേഖനം എന്നു കരുതാം. ദൈവത്തിൽനിന്ന് ജ്ഞാനം പ്രാപിക്കുവാൻ യാക്കോബ് വായനക്കാരെ ആഹ്വാനം ചെയ്യുന്നു (യാക്കോ 1:5). വിശ്വാസികളോട് താഴ്മ ധരിക്കുവാനും അങ്ങനെ ദൈവം അവരെ ഉയര്‍ത്തുമെന്നും ഉത്സാഹിപ്പിക്കുന്നു. ദൈവസന്നിധിയിലെ താഴ്മയാണ് ജ്ഞാനത്തിലേക്കുള്ള പാത എന്നദ്ദേഹം പഠിപ്പിക്കുന്നു (യാക്കോ 4:8-10).
പ്രമേയം
നിർവ്യാജവിശ്വാസം
സംക്ഷേപം
1. നിർവ്യാജവിശ്വാസത്തെക്കുറിച്ച് യാക്കോബിന്‍റെ നിർദ്ദേശങ്ങൾ — 1:1-27
2. ശരിയായ വിശ്വാസം നല്ല പ്രവർത്തികളാൽ തെളിയിക്കപ്പെടുന്നു — 2:1-3:12
3. യഥാർത്ഥ ജ്ഞാനം ദൈവത്തിൽനിന്നും പുറപ്പെടുന്നു — 3:13-5:20
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.